Friday, September 13, 2024

HomeCinemaശബാനയും രാജമൗലിയും ഉള്‍പ്പെട്ടെ ഏഴു ഇന്ത്യന്‍ ചലച്ചിത്രപ്രതിഭകള്‍ ഓസ്‌കര്‍ അംഗങ്ങള്‍

ശബാനയും രാജമൗലിയും ഉള്‍പ്പെട്ടെ ഏഴു ഇന്ത്യന്‍ ചലച്ചിത്രപ്രതിഭകള്‍ ഓസ്‌കര്‍ അംഗങ്ങള്‍

spot_img
spot_img

ന്യൂഡല്‍ഹി: ശബാന ആസ്മിയും രാജമൗലിയും ഉള്‍പ്പെടെ ഏഴു ഇന്ത്യന്‍ ചലച്ചിത്ര പ്രതിഭകളെ ഓസ്‌കാര്‍ അംഗങ്ങളായി തെരഞ്ഞെടുത്തു. ഓസ്‌കര്‍ സംഘാടകരായ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസസാണ് ഇവരെ തിരഞ്ഞെടുത്തത്. 487 പുതിയ അംഗങ്ങളുടെ പട്ടികയിലാണ് ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി, രാജമൗലിയുടെ ഭാര്യയും വസ്ത്രാലങ്കാരകലാകാരിയുമായ രമ രാജമൗലി, ശബാന ആസ്മി, ഋതേഷ് സിദ്ധ്വാനി, ഛായാഗ്രാഹകന്‍ രവി വര്‍മന്‍, സംവിധായിക റിമദാസ്, കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത് എന്നിവര്‍ ഇടം നേടിയത്.

ഓസ്‌കര്‍ പുരസ്‌കാരങ്ങളുടെ 2024 ക്ലാസിലാണ് ഇവരെ ക്ഷണിച്ചിരിക്കുന്നത്. ഓസ്‌കര്‍ പുരസ്‌കാരം നേടിയിട്ടുള്ള 19 പേരും നോമിനേഷന്‍ ലഭിച്ചിട്ടുള്ള 71 പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ ക്ഷണിക്ക പ്പെട്ടിട്ടുള്ളവര്‍ അക്കാദമി അംഗത്വം സ്വീകരിച്ചാല്‍ ആകെ അംഗങ്ങളുടെ എണ്ണം 10,910 ആയി ഉയരും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments