വില്ലനായാണ് മലയാള സിനിമയിലെത്തിയതെങ്കിലും പിന്നീട് മികച്ച വേഷങ്ങളില്‍ തിളങ്ങിയ നടനാണ് ബാബുരാജ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ആഷിഖ് അബു ചിത്രത്തിന് ശേഷമാണ് നടനെന്ന നിലയില്‍ ബാബുരാജ് ശ്രദ്ധ നേടിയത്.
ഈയിടെ ഇറങ്ങിയ ജോജി എന്ന ചിത്രത്തിലെ ജോമോന്‍ എന്ന വേഷവും താരത്തിനു ഏറെ കൈയടി നേടിക്കൊടുത്തു. ചിത്രത്തിലെ പ്രകടനം കണ്ടു ബാബുരാജിനെ വിശാല്‍ ഒരു തമിഴ് ചിത്രത്തിലേക്ക് അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നു. താരം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പങ്കു വച്ചിരുന്നു.
പുറത്ത് മഴ പെയ്യുന്നു, അതിരാവിലെ. വര്‍ക്ക് ഔട്ട് ക്യാന്‍സല്‍ ചെയ്താലോ എന്നാണ് ആലോചിക്കുന്നത്. എന്ന ക്യാപ്ഷനോടെയായിരുന്നു ബാബുരാജ് ചിത്രം പങ്കു വച്ചത്. അതിനു താഴെ ആരാധകരുടെ കമ്മെന്റുകളും എത്തി.
രസകരമായ കമെന്റുകള്‍ ആയിരുന്നു ഏറെയും. പലതിനും മറുപടി നല്‍കി ബാബുരാജും എത്തി. ഒരു കപ്പ് വെള്ളം ചേര്‍ക്കാത്ത ജവാന്‍ എടുക്കട്ടെ ബാബേട്ടാ എന്ന് ആയിരുന്നു ഒരു കമന്റ്. റിപ്ലൈ നല്‍കി ബാബുരാജും എത്തി. ജവാനോ കിട്ടാനുണ്ടോ ഇപ്പോ എന്നായിരുന്നു ബാബുരാജ് മറുപടി നല്‍കിയത്.