Thursday, September 19, 2024

HomeCinemaതോല്‍ക്കാന്‍ ഭയമില്ലാത്തവര്‍ക്കും നാണം കുണുങ്ങികള്‍ക്കും ഉള്ളതല്ല വിജയം: നടി മന്യ

തോല്‍ക്കാന്‍ ഭയമില്ലാത്തവര്‍ക്കും നാണം കുണുങ്ങികള്‍ക്കും ഉള്ളതല്ല വിജയം: നടി മന്യ

spot_img
spot_img

തോല്‍ക്കാന്‍ ഭയമില്ലാത്തവര്‍ക്കും നാണം കുണുങ്ങി നില്‍ക്കാതെ മുന്നോട്ട് നടക്കുന്നവര്‍ക്കും ഉള്ളതാണ് വിജയമെന്ന് നടി മന്യ ഫേസ്ബുക്കില്‍ കുറിച്ചു. ജീവിതത്തില്‍ നേരിടേണ്ടി വന്ന വേദനയെക്കുറിച്ചും അതില്‍ നിന്നും എങ്ങനെ കരകയറിയെന്നും വെളിപ്പെടുത്തുകയാണ് താരം. അച്ഛന്റെ വേര്‍പാട് തളര്‍ത്തിയെന്നും പലരും ജീവിതത്തില്‍ ഒന്നിനും കൊള്ളാത്തവളായി തന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും നടി കുറിപ്പില്‍ പറയുന്നു.

മന്യയുടെ വാക്കുകള്‍:- “ജീവിതം എനിക്ക് അത്ര മാത്രം എളുപ്പമുള്ള കാര്യമായിരുന്നില്ല. അച്ഛനെ നഷ്ടപ്പെട്ടതു മുതല്‍, മുന്നോട്ട് ഒറ്റയ്ക്ക് ജീവിയ്ക്കാനും നിലനില്‍പ്പ് ഉണ്ടാക്കി എടുക്കാനും ഒരുപാട് സഹിച്ചു. ജീവിതത്തില്‍ ഒരുപാട് പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. എന്നെ ഒന്നിനും കൊള്ളാത്തവളായി ചിലര്‍ മാറ്റി നിര്‍ത്തി.

“ഞാന്‍ ഒറ്റപ്പെട്ടത് പോലെ തോന്നി. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഒരുപാട് കരഞ്ഞു. പക്ഷേ ഒരിക്കലും പിന്മാറരുത്, പരാജയപ്പെട്ട് പിന്നോട്ട് പോകില്ല എന്ന് ഞാന്‍ തീരുമാനിച്ച് ഉറപ്പിച്ചു. എന്റെ അവസാന ശ്വാസം വരെ പൊരുതിക്കൊണ്ടേയിരുന്നു.’

ഇപ്പോഴും, നിങ്ങള്‍ നിങ്ങളുടെ സ്വപ്നം ഒരുപാട് ദൂരെയാണെന്ന് കരുതുന്നുണ്ടെങ്കില്‍, ശ്രമിച്ചുകൊണ്ടേയിരിക്കുക.. വിജയം എത്രത്തോളം അടുത്താണെന്ന് പറയാന്‍ കഴിയില്ല. എന്റെ മന്ത്രം, “ഒരിക്കലും പിന്മാറരുത്’ എന്നതാണ്. ഓരോ ദിവസവും എന്നെ ഞാന്‍ സ്വയം പഠിപ്പിക്കുന്നതും, എന്റെ മക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്നതും ഈ ഒരു പാഠമാണ്’.

വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും പൂര്‍ണമായും പിന്മാറിയ താരമാണ് മന്യ. കുടുംബത്തിനൊപ്പം വിദേശത്താണ് നടി ഇപ്പോള്‍ താമസിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments