Tuesday, January 21, 2025

HomeCinemaഎന്തിനീ കടുംകൈ ചെയ്തത്: അനന്യയുടെ മരണത്തില്‍ മനംനൊന്ത് അഞ്ജലി അമീര്‍

എന്തിനീ കടുംകൈ ചെയ്തത്: അനന്യയുടെ മരണത്തില്‍ മനംനൊന്ത് അഞ്ജലി അമീര്‍

spot_img
spot_img

കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ട്രാന്‍സ് ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ മരണത്തില്‍ മനംനൊന്ത് നടി അഞ്ജലി അമീര്‍. ജീവിതത്തില്‍ എല്ലാവര്‍ക്കും പ്രചോദനമായ വ്യക്തിത്വമായിരുന്നു.

‘എന്തിനാ അനു നീ ഈ കടുംകൈ ചെയ്തത് മോളെ, നീ ശരിക്കുമൊരു ഇന്‍സ്പിരേഷനും ഫൈറ്ററും ആയിരുന്നു. ഞങ്ങള്‍ക്കൊക്കെ എത്രയെത്ര സ്വപ്നങ്ങള്‍ നീ ഷെയര്‍ ചെയ്തിരുന്നു. അതൊക്കെ പാതിവഴിക്കുപേക്ഷിച്ചു എന്തിനാടി നീ ഞങ്ങളെ വിട്ടുപോയെ.’–അനന്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് അഞ്ജലി അമീര്‍ കുറിച്ചു.

ഇടപ്പള്ളി ടോള്‍ ജംക്ഷനു സമീപത്തെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ അനന്യയെ കണ്ടെത്തുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ പാളിച്ച പറ്റിയതായി അനന്യ പരാതി ഉന്നയിച്ചിരുന്നു. ഇതിലുള്ള മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ജോക്കിയായിരുന്നു അനന്യ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments