Thursday, April 24, 2025

HomeCinemaബിഗ്ഗ് ബോസ്സ് സീസൺ 4: വിജയി ദിൽഷാ പ്രസന്നൻ 

ബിഗ്ഗ് ബോസ്സ് സീസൺ 4: വിജയി ദിൽഷാ പ്രസന്നൻ 

spot_img
spot_img

മാത്യു ജോയിസ്, ലാസ് വേഗാസ്

കഴിഞ്ഞ നൂറു ദിവസങ്ങൾ “ബിഗ് ബോസ് സീസൺ 4” എന്ന റിയാലിറ്റി ഷോ മലയാളി പ്രേക്ഷകരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണുകളിലെ അപാകതകൾ കുറെയൊക്കെ പരിഹരിച്ചാണ് ഇപ്രാവശ്യം “കളി കളറാകും മക്കളേ” എന്ന് പറഞ്ഞുകൊണ്ട് അവതാരകനായ നടനവിസ്മയം മോഹൻലാൽ ഈ ഷോ തുടങ്ങിവെച്ചത്. പ്രേക്ഷകരെ വികാര വിക്ഷോഭത്തിന്റെ മൂർദ്ധന്യതയിൽ എത്തിക്കാനും പലരെയും കൂടുതൽ അറിയാനും വെറുക്കാനും കാരണം സൃഷ്ടിക്കുന്ന വിവിധ മത്സരങ്ങൾ, അവയിൽ പങ്കെടുക്കുന്നവരുടെ മത്സരബുദ്ധിയോടെ മികവിലും നിലപാടുകളുടെ വ്യത്യസ്തയിലും നൂറു ദിവസങ്ങൾ പിടിച്ചുനിൽക്കാൻ കഴിയുന്ന ഫൈനൽ ഫൈവിൽ നിന്നും ഒരാൾ കിരീടം അണിയുന്നു.
ലോകത്തിൻ കഥയറിയാതെ, നേരത്തിൻ ഗതിയറിയാതെ, ആവേശ്വോജ്വലമായ ആഘോഷങ്ങളോടെ നൂറു ദിനരാത്രങ്ങൾ മലയാളികൾക്ക് ഹരം പകർന്ന ബിഗ്ഗ് ബോസ് അതിന്റെ സീസൺ 4 ന് ജൂലൈ 3 ന് തിരശീല വീണു കഴിഞ്ഞപ്പോൾ, പലരുടെയും കാഴ്ചപ്പാടുകളെ ക്രോഡീകരിച്ചുകൊണ്ടു, ഈ റീയൽട്ടി ഷോയുടെ ആകെപ്പാടെയുള്ള ഒരു അവലോകനം നടത്തട്ടെ.

“ന്യൂ നോർമൽ” എന്ന പുതിയ സന്ദേശം സമൂഹത്തിൽ എത്തിക്കുവാനായിരുന്നു ഈ ഷോ തൂടങ്ങി വെച്ചത് തന്നെ. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സാന്നിധ്യം തെളിയിച്ച പലരും മത്സരാര്ഥികളായി വന്നിരുന്നു. പ്രത്യേകിച്ചും സിനിമാ ചാനൽ പ്രതിഭകളായ ലക്ഷ്മിപ്രിയ, ധന്യാ മേരി വറുഗീസ്, ദിൽഷാ പ്രസന്നൻ, സുചിത്ര, നവീൻ, അഖിൽ, സൂരജ്, റോൺസൺ തുടങ്ങിയവരും കൂട്ടത്തിൽ ഡെയ്‌സി, ജാനകി, അപർണ്ണ, അശ്വിൻ, ബ്ലസ്സ്ലി, ഡോക്ടർ റോബിൻ എന്നിവരും.

സമൂഹത്തിന്റെ കണ്ണിൽ പണ്ട് വലിയ കുറ്റമായും പാപമായും കണക്കാക്കപ്പെട്ടിരുന്ന ചില കാര്യങ്ങൾ ഉണ്ടായിരുന്നു അതിൽ ഒന്നാണ് സ്വവർഗ്ഗ അനുരാഗം. സ്വവർഗ്ഗ അനുരാഗികളെ പലയിടത്തും ഒറ്റപെടുത്തിയിരുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റും ഉള്ളത്. എന്നാൽ അത്തരക്കാരും മനുഷ്യനാണെന്നും മറ്റുള്ളവരെപ്പോലെ ജീവിക്കാൻ അവകാശം ഉള്ളവരാണെന്നുമുള്ള ബോധമാണ് ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ അത്തരത്തിലുള്ള നാല് മത്സരാർത്ഥികളെ ഉൾപെടുത്താൻ അധികൃതർക്ക് ഉണ്ടായ പ്രചോദനം.

ബി​ഗ് ബോസ് എന്ന റിയാലിറ്റി ഷോ ഒരു നിസാര ടെലിവിഷൻ പരിപാടിയല്ല. മലയാളത്തിൽ മാത്രമല്ല, പല ഇന്ത്യൻ ഭാഷകളിലും ബിഗ് ബോസ് ഷോ ഉണ്ട്. അതിൽ ഏത് ഷോ ആയാലും പങ്കെടുത്ത ശേഷം ജീവിതം മാറിയ നിരവധി പേരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ഡോ.റോബിൻ രാധാക‍ൃഷ്ണൻ. ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലാണ് റോബിൻ മത്സരാർഥിയായിട്ടെത്തിയത് .

ജാസ്മിൻ മൂസയും നിമിഷയുമായിരുന്നു മറ്റു പ്രധാന വില്ലത്തികളായി റിയാസിനൊപ്പം കൂടി ഈ റിയാലിറ്റി ഷോയിൽ ആവശ്യമില്ലാത്ത പൊല്ലാപ്പുകളും അസഭ്യവാക്കുകളും തല്ലിയുടക്കലുകളും വാരിവിതറി, പ്രേക്ഷകരിൽ തെറ്റായ സന്ദേശസങ്ങൾ എത്തിച്ചതെന്ന് പ്രേക്ഷകർ ഒന്നടങ്കം മുറവിളി കൂട്ടിയപ്പോഴും ബിഗ്ഗ് ബോസ്സും അവതാരകനായ മോഹൻലാലും അവരോട് വേണ്ട അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിനോ വാണിങ് കൊടുക്കുന്നതിനോ മടിച്ചതിന്റെ പ്രത്യാഘാതങ്ങൾ മലയാളികൾ കണ്ടറിഞ്ഞതാണ്.

നാല്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ബിഗ് ബോസിലേക്ക് രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ആയി റിയാസും വിനയും വരുന്നത്. ഇത്രയും വൈകി വന്ന ഇവര്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ആരാധകര്‍ക്കും സംശയം ഉണ്ടായിരുന്നു. എന്നാല്‍ അതുവരെ വീടിനകത്ത് ഉണ്ടായിരുന്ന വമ്പന്മാരെ പുറത്താക്കി ഗെയിം മുഴുവന്‍ നിയന്ത്രിക്കാന്‍ റിയാസിന് സാധിച്ചിരിക്കുകയാണ്.

വിജയിയാകുക എന്ന ലക്ഷ്യത്തോടെ വീട്ടിലേക്ക് എത്തിയ റോബിന് പക്ഷെ പത്താം ആഴ്ചയിൽ പുറത്താകേണ്ടി വന്നു. സഹമത്സരാർഥി റിയാസുമായി നടന്ന വാക്കേറ്റവും പിന്നീട് നടന്ന കൈയ്യേറ്റ ശ്രമവുമെല്ലാമാണ് റോബിനെ ഹൗസിൽ നിന്നും ബി​ഗ് ബോസ് പുറത്താക്കാൻ കാരണം. വിജയിയായില്ലെങ്കിലും ചുരുങ്ങിയ ​ദിവസം കൊണ്ട് റോബിൻ വീട്ടിലുണ്ടാക്കിയ ഓളം ചെറുതല്ല.

വീക്കിലി ടാസ്ക്കിനിടെ റിയാസിനെ റോബിൻ തള്ളി മാറ്റുന്നതും തുടർന്ന് റോബിനെ ബിഗ് ബോസ് സീക്രെട്ട് റൂമിലേക്ക് മാറ്റുന്നതുമെല്ലാം. റോബിനെ ഷോയിൽ നിന്നും പുറത്താക്കണം എന്ന് ശക്തമായ നിലപാട് എടുത്ത ജാസ്മിൻ ഒരുവിൽ ഷോയിൽ നിന്നും വാക്ക് ഔട്ട് ചെയ്യുകയായിരുന്നു.

മോഹന്‍ലാല്‍ വരുമ്പോൾ ‘ജാസ്മിന്‍ ഹിറ്റ് സ്പ്രേ അടിച്ചത് ഗുരുതര പ്രശ്‌നമായി ഉന്നയിക്കപ്പെടും. അതില്‍ തന്നെ ‘അവൻ ചാവേണം’ ‘നിന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു തീരുമാനിക്കും ‘ എന്നീ വാക്കുകള്‍ വലിയ ആരോപണങ്ങള്‍ ആയി ഉയര്‍ത്തപ്പെടും. കൂടാതെ ഇതിനെ തുടര്‍ന്ന് നടന്ന സോഷ്യല്‍ മീഡിയ പ്രതിഷേധവും മോഹന്‍ലാല്‍ സൂചിപ്പിക്കും. എന്നാണ് ആരാധകര്‍ കരുതിയത്. അത് ഭയന്നാണ് ജാസ്മിൻ വോക് ഔട്ട് ചെയ്തതെന്ന് മലയാളികൾക്ക് അറിയാം. അതും അരിശം തീർക്കാൻ റോബിന്റെ പൂച്ചട്ടികൾ പരസ്യമായി എറിഞ്ഞുപൊട്ടിച്ചുകൊണ്ട് , ചുണ്ടിൽ സിഗരറ്റും കത്തിച്ചുവെച്ചുകൊണ്ടു തന്നെ, തെറിയും പറഞ്ഞുപോയ ഇവരൊക്കെ എന്ത് സന്ദേശമാണോ നൽകുന്നത് ?

ജാസ്മിൻ, റോബിൻ എന്നിവരുടെ ഇറങ്ങിപ്പോക്ക് ബിഗ് ബോസ് വീട്ടിലെ മത്സരാർഥികളുടെ സ്വഭാവത്തെയും വല്ലാതെ സ്വാധീനിച്ചു. മത്സരാർഥികൾ രണ്ട് ചേരികളിലായി.

റിയാസിന് എതിരെ ഒരു വിഭാഗം തിരിഞ്ഞു. ഈ അവസരത്തിൽ ബിഗ് ബോസ് വീട്ടിൽ വിജയതിലകം ചാർത്തുന്നത് ആരാണെന്ന് ആർക്കും പ്രവചിക്കാൻ അസാധ്യമാക്കിത്തീർത്തു .

സൈബര്‍ ബുള്ളിയിങ് അറിയാമായിരുന്നിട്ടും ഉള്ളില്‍ പോയി ഉറങ്ങി കിടന്ന ഒരു ഷോ ഒറ്റക്ക് ഗതി നിയന്ത്രിച്ചു മുന്നോട്ട് കൊണ്ട് പോവുന്നത് ഈ ഏറ്റവും പ്രായം കുറഞ്ഞ ഒറ്റ വൈല്‍ഡ് കാര്‍ഡ് ആണ് റിയാസ്.. അവന് നല്ലതുപോലെ സംസാരിക്കാൻ അറിയാം. ആർത്തവത്തെപ്പറ്റി പ്പോലും പെണ്ണുങ്ങൾക്ക് ക്ലാസ് എടുക്കാൻ കഴിവുള്ള കാണാൻ കൊള്ളാവുന്ന പയ്യൻ. പക്ഷേ മറ്റുള്ളവരെ താറടിച്ചു വ്യക്തിഹത്യ ചെയ്യാൻ ഇത്രയും പ്രഗത്ഭനായ ഒരു മത്സരാർത്ഥിയെ ഇതുവരെ ബിഗ് ബോസിൽ കണ്ടിട്ടില്ല. പക്ഷേ മര്യാദയും പരസ്പരബഹുമാനവും തെല്ലുമില്ലാതെ പിഴച്ചുപോയ ഒരു അസാധാരണ ജീവിയായിട്ടേ പ്രേക്ഷകർക്ക് തോന്നിയിട്ടുള്ളൂ. അല്ലെങ്കിൽ മര്യാദക്ക് നിന്നിരുന്നെങ്കിൽ കപ്പടിക്കാൻ ഏറ്റവും യോഗ്യതയുള്ള മത്സരാര്ഥിയായി റിയാസിന് സാധിച്ചേനെ.

“നീ ഇല്ലായിരുന്നേൽ അവൻ (റിയാസ്) ഇതിലും നന്നായി കളിച്ചേനെ. അവന് വേണ്ടി ആര് സംസാരിച്ചാലും നിനക്ക് സംസാരിക്കാനുള്ള യോഗ്യത ഇല്ല” എന്നാണ് ജാസ്മിനെപ്പറ്റി കൂട്ടുകാരി വിശേഷിപ്പിച്ചത്.

എന്നാൽ റിയാസാകട്ടെ, സമൂഹത്തില്‍ ജെന്‍ഡര്‍ ഇക്വാളിറ്റി എന്താണെന്ന് വ്യക്തമായിട്ടുള്ള മെസേജ് കൊടുത്തു. ലക്ഷ്യം നിറവേറ്റി തന്റെ എതിരാളിയെ പുറത്താക്കി. 2 ശക്തരായവര്‍ ഔട്ട് ആയി. അതിലൊരാള്‍ കുറ്റിയും പറിച്ചോണ്ട് ഓടി. ഒരാള്‍ പ്രകോപനപരമായി പെരുമാറിയതോടെ ബിഗ് ബോസ് തൂക്കി പുറത്താക്കി. എന്നിട്ടും അവിടെ ഉണ്ടായ എല്ലാ ശത്രുക്കളെയും ഒറ്റയ്ക്ക് നേരിട്ടു. എതിരാളികളെ പ്രൊവോക്ക് ചെയ്തു. സേഫ് ആയി നിന്നവരെ പുറത്തു കൊണ്ട് വന്നു.
അതേ സമയം ഒരു പ്രത്യേക വിഭാഗമായി ഉയർത്തിക്കൊണ്ടു ഘോരഘോരമായി സംസാരിക്കുന്നതിനു അസഭ്യവാക്കുകളും ഇംഗ്ലീഷിൽ “എഫ്‌ “വാക്കുകളും “ഷട്ട്അപ്പും” ആവർത്തിക്കുകയും പലതും തച്ചുടക്കുകയും ചെയ്തതിനു ബിഗ്‌ബോസ് , നിശ്ശബ്ദത പാലിച്ചത് എന്തിനാണ് എന്ന് പ്രേക്ഷകർക്ക് മനസ്സിൽ മൂന്നാം സ്ഥാനത്തിലെ എത്തിയുള്ളുവെങ്കിലും, മലയാളം കണ്ട ഏറ്റവും ബെസ്റ്റ് ഗെയിമര്‍. റിയസ് നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു

റോൺസൺ പുറത്തായതിൽ സന്തോഷിക്കുന്നവരാണ് പ്രേക്ഷകരിൽ ഏറെയും. വെറുതേ തിന്നും, രാത്രി ഭക്ഷണം കട്ട് തിന്നും നിലപാടൊന്നുമില്ലാതെ രക്ഷപെട്ടു എങ്ങനെ ഇവിടെ നിന്നുവെന്നു ആർക്കും പിടിയില്ല. ഫൈനൽ ഫൈവിൽ നിൽക്കാൻ യോ​ഗ്യതയുള്ളവർ എത്തണമെന്നും ഇന്നോ ഇന്നലെയോ കളിക്കാൻ തുടങ്ങിയവർ ആ പദവിക്ക് യോ​ഗ്യരല്ലെന്നുമാണ് പ്രേക്ഷകർ‌ പറഞ്ഞുകൊണ്ടേയിരുന്നു. റ്റോക്സിക് സ്വഭാവമുള്ളവരെ പ്രേക്ഷകർ തിരിച്ചറിഞ്ഞു മാറ്റിനിർത്തി എന്നതും നേട്ടം തന്നെ.

ബിബി സീസൺ 4 ൽ 100 ദിവസം അതിജീവിച്ച സേഫ് ഗെയിമർ. ടാസ്കുകളിൽ ധന്യ പക്ഷേ വളരെ മുന്നിൽ ആയിരുന്നു തുടക്കം മുതൽ. ഫൈനൽ 5 ൽ എത്തിയവരിൽ രണ്ടു തവണ ക്യാപ്റ്റൻ ആയ ഒരേയൊരാൾ ധന്യയാണ്. ഒരുപാട് ഇമേജ് കോൺഷ്യസ്നെസ് കാരണം പിന്നിൽ നിന്ന് കളിക്കാൻ മാത്രം ഇഷ്ട്ടപെട്ട ഒരാൾ.നാലാം സ്ഥാനമോ അഞ്ചാം സ്ഥാനമോ ഉറപ്പിക്കാം.ഇവരിൽ ലക്ഷ്മിപ്രിയയ്‌ക്കും ധന്യക്കും ആയിരിക്കും ഏറ്റവും കൂടുതൽ പേയ്മെന്റ് ലഭിക്കുക. അടിസ്ഥാനപരമായി അവരുടെ ലക്ഷ്യവും അത് തന്നെയായിരിക്കും

പരമാവധി 60 ദിവസം എന്നായിരുന്നു ലക്ഷ്മി പ്രിയ കയറിയപ്പോൾ പറഞ്ഞത്. എന്നാൽ അതിനെയൊക്കെ മറികടന്നു 100 ദിവസം തികയ്ക്കാൻ ലക്ഷ്മിപ്രിയക്ക് കഴിഞ്ഞു എന്നത് അവരുടെ വിജയമാണ്. ബിബി സീസൺ 4 ന്റെ കണ്ടന്റ് മേക്കിംഗിൽ അടുക്കള, അനുഗ്രഹം, ശാപം, പരദൂഷണം, താണ്ഡവം, സ്നേഹം, കണ്ണീർ, ഗ്രൂപ്പ്‌ ഉണ്ടാക്കൽ- ഗ്രൂപ്പ്‌ പൊളിക്കൽ സപ്പോർട്ട് ചെയ്യൽ, അരിശം തീർക്കാൻ കാർക്കിച്ചു തുപ്പൽ, പിന്നീന്ന് കുത്തൽ എന്ന് തുടങ്ങി ഹൌസിൽ, ലക്ഷ്മിപ്രിയ കളിക്കാത്ത ഗെയിം ഇല്ല. ലക്ഷ്മിപ്രിയ തരാത്ത കണ്ടന്റും ഇല്ല. ബിബി 4 ലക്ഷ്മിപ്രിയക്ക് നൽകിയ ഏറ്റവും വലിയ ഗിഫ്റ്റ് ആയിരിക്കും എന്റെർറ്റൈനർ അവാർഡ്. നാലാം സ്ഥാനവുമായി ലക്ഷ്മിപ്രിയ ഗ്യാലറിയിലേക്ക് മടങ്ങി.

ബ്ലെസ്സ്ലി എന്ന സൗമ്യൻ, പാവ ടാസ്കിൽ കയ്യിൽ കിട്ടിയ പാവയെ ഡൈസിക്ക് കൊടുത്ത മണ്ടൻ എന്ന ഇമേജിൽ നിന്ന് ഭാഗ്യപേടകം ടാസ്കിൽ ഭക്ഷണവും വെള്ളവും ഇല്ലാതെ 24 മണിക്കൂർ പൂർത്തിയാക്കി ഫാൻ ബേസ് ഉണ്ടാക്കിയ മത്സരാർത്ഥി. ഫിസിക്കൽ ടാസ്കുകളിലെ പെർഫോമൻസ് ആണ് ബ്ലേസ്ലിയുടെ പ്ലസ് പോയിന്റ്‌. നന്മമരം കളി, ഓവർ പൊട്ടൻകളി ദിൽഷയുടെ പിന്നാലെയുള്ള സ്റ്റോക്കിംഗ് – ഇതൊക്കെ സ്വന്തം കുഴി തോണ്ടുന്ന നിലയിൽ ബ്ലേസ്ലിയുടെ നെഗറ്റീവ് ആയി മാറിയിരുന്നു. കൃത്യമായി കണക്കു കൂട്ടി ഓരോ ചുവടും വയ്ക്കുന്ന വളരെ കൗശലക്കാരനായ ഗെയിമർ കൂടിയാണ് ബ്ലേസ്ലി.ഷോ തുടങ്ങി ആദ്യ ആഴ്ചകളിൽ തന്നെ ടോപ് 5 ൽ സ്ഥാനം നേടാൻ സാധിച്ചത് ബ്ലേസ്ലിയുടെ ഗെയിമിന്റെ കഴിവാണ്. ടോപ് 2 യിൽ ഉറപ്പായും എത്തിയ മത്സരാർത്ഥി വിജയകിരീടം നേടിയ ദിൽഷയോടൊപ്പം മോഹൻലാലിന്റെ കൈകൾ പിടിച്ചത് ധന്യ മുഹൂർത്തമായിരുന്നു. എങ്കിലും റണ്ണർ അപ് എന്ന ബഹുമതിയോ അവാർഡോ എന്തുകൊണ്ട് കൊടുത്ത് അംഗീകരിച്ചില്ല എന്നത് മോഹൻലാലിന്റെ പിഴവോ, അറിഞ്ഞുകൊണ്ടുള്ള ഒഴിവാക്കാലോ എന്ന് മലയാളികൾ ചോദിക്കുന്നു.

“പെണ്ണായാലെന്തും സഹിക്കണമെന്നും, നാട്ടുകാരെന്ത് പറയുമെന്നോര്‍ക്കണമെന്നും പഠിപ്പിച്ചില്ലാരുന്നെങ്കില്‍ വിസ്മയയെയും ഉത്രയെയും റിഫ മെഹ്നുവിനെയുമൊന്നും നമുക്ക് നഷ്ടപ്പെടില്ലായിരുന്നു. അപ്പോഴാണ് നൂറു വര്‍ഷം പിന്നോട്ടടിക്കുന്ന, പ്രണയത്തില്‍ നിന്ന് പോലും പുറത്ത് കടക്കാനേ പാടില്ലാ”എന്ന ടോക്‌സിക്ക് പാഠം ദില്‍ഷ പറയുന്നത്.

ദിൽഷ കണ്ടന്റ് ഉണ്ടാക്കില്ല, കണ്ടന്റ് ദിൽഷയെ തേടി വരും എന്ന് പറഞ്ഞത് പോലെയാണ് റോബിൻ – ബ്ലേസ്ലി എന്നിവർ ദിൽഷയുടെ അടുത്ത് എത്തിയത്, ആദ്യ ആഴ്ച മുതൽ ദിൽഷയുടെ ഗെയിം അത് തന്നെയായിരുന്നു. തന്നോട് പ്രേമം ആണെന്ന് പറഞ്ഞു ഒലിപ്പിച്ചു വന്ന രണ്ട് ആണുങ്ങളെ ഒരാളെ ഫ്രണ്ടും മറ്റെയാളെ ബ്രദറും ആക്കി തന്റെ ഭാഗം ക്ലിയർ ആക്കി അതിനെ ഗെയിം കൂടിയാക്കാൻ ദിൽഷയ്ക്ക് കഴിഞ്ഞു. ടാസ്കുകളിൽ മികച്ച പെർഫോമൻസ് ദിൽഷയുടെ പ്ലസ് പോയിന്റ്‌ ആണ്. പ്രത്യേകിച്ച് ഫിസിക്കൽ ടാസ്കുകൾ. ടോപ് 5 യിൽ , മുൻപുതന്നെ സ്വപ്രയത്‌നത്താൽ വിജയം നേടി സ്ഥാനം ഉറപ്പിച്ചിരുന്നു ദിൽഷാ എന്നത് മഹാ നേട്ടമായിരുന്നു.
ബ്ലേസ്ലിയ്ക്ക് ഏറ്റവും കൂടുതൽ ഫെയിം നേടിക്കൊടുക്കാൻ ബിഗ് ബോസ് കൊണ്ട് കഴിഞ്ഞു. പുള്ളിയുടെ പ്രൊജക്റ്റു കൾക്കു ഇനി കൂടുതൽ പിന്തുണ ലഭിക്കും. റിയാസ് ഏറ്റവുമധികം വെറുപ്പിനൊപ്പം അതിന്റെ ഇരട്ടി സപ്പോർട്ട് കൂടെ നേടിയിട്ടുണ്ട്. റിയാസിന്റെ ആശയങ്ങൾ കേൾക്കാൻ ഒരുപാട് പേരെ കൂടെ ലഭിച്ചു എന്നതാണ് ബിബി കൊണ്ടുള്ള ഗുണം. ഒപ്പത്തിനൊപ്പം അവസ്സാനഘട്ടത്തിൽ നിന്നിരുന്ന ദില്ഷായും ബ്ലസ്സ്ലിയും ജനപ്രിയരായിരുന്നു.

ദിൽഷ പ്രസന്നൻ …100 ദിവസം പൊരുതി നിന്ന് എല്ലാ ഗെയിം വിൻ ചെയ്തു. ഇപ്പൊ ടൈറ്റിൽ വിന്നർ ആയി നിൽക്കുന്ന ആൾ ആണ്. എന്തുകൊണ്ടും യോഗ്യത ഉള്ള, ആരെയും വെറുപ്പിക്കാതെ, നല്ല രീതിയില് മാത്രം എല്ലാവരോടും സംസാരിക്കയും മാന്യമായി മാത്രം ഇടപെടുകയും ചെയ്‌ത കിലുക്കാംപെട്ടിയായ ദിൽഷ തന്നെ എന്തുകൊണ്ടും കിരീടം നേടാൻ അർഹതയുള്ള മത്സരാർത്ഥി.

വിസ്‌മയ കാഴ്ചകളുടെ ഉത്സവത്തിന് കൊടിയിറങ്ങുമ്പോൾ പ്രേക്ഷകർക്ക്. അഭിമാനിക്കാം, അർഹമായ മത്സരാർത്ഥി വിജയ കിരീടം നേടി.
ദിൽഷാ പ്രസന്നൻ, സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമെ, അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ !!

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments