റഷ്യയില്‍ നിന്ന് ഫ്ലൈറ്റ് പിടിച്ച് വരെ തന്നെ കാണാന്‍ ആരാധകര്‍ എത്തിയിട്ടുണ്ടെന്ന് പ്രിയാ വാര്യര്‍. തന്‍്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഓര്‍മയാണിതെന്നും പ്രിയാ വാര്യര്‍ പറഞ്ഞു. ഫ്രീ ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റഷ്യയിലെ തന്‍്റെ ആരാധകരെ പറ്റി പ്രിയാ വാര്യര്‍ മനസ്സ് തുറന്നത്.
താന്‍ റഷ്യയില്‍ ഉണ്ടെന്ന് അറിഞ്ഞ് ഒരുകൂട്ടം ആരാധകര്‍ തന്നെ കാണാന്‍ ഫ്ലൈറ്റ് പിടിച്ച് എത്തിയ കഥയാണ് പ്രിയ വാര്യര്‍ പറഞ്ഞത്. താന്‍ റഷ്യയില്‍ എവിടെയുണ്ട് എന്ന കാര്യമെല്ലാം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പിന്തുടര്‍ന്ന് ആരാധകര്‍ സെറ്റ് പീറ്റേഴ്സ് ബര്‍ഗില്‍ എത്തിയെന്നും തുടര്‍ന്ന് തന്‍്റെ ഒപ്പം ഫോട്ടോ എടുത്ത ശേഷമാണ് അവര്‍ തിരിച്ചുപോയതെന്നും പ്രിയ വാര്യര്‍ പറഞ്ഞു.
സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകുമ്ബോള്‍ ആളുകള്‍ തന്നെ തിരിച്ചറിയുകയും ഫോട്ടോ എടുക്കാന്‍ വരുകയും ചെയ്യുന്നത് തനിക്ക് പലപ്പോഴും ചമ്മലാണെന്നും പ്രിയ വാര്യര്‍ അഭിമുഖത്തില്‍ പറയുന്നു.