സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെയുളള പീഡന പരാതി വ്യാജമെന്ന് പൊലീസ് റിപ്പോര്‍ട്ട്. പീഡനം നടന്നു എന്ന് പരാതിക്കാരി പറയുന്ന വീട്ടില്‍ ബാലചന്ദ്രകുമാര്‍ പോയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
ഫെബ്രുവരിയിലാണു കണ്ണൂര്‍ സ്വദേശിയായ യുവതി ബാലചന്ദ്രകുമാറിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.
നടിയെ അക്രമിച്ച കേസില്‍ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് യുവതി പീഡന പരാതി നല്‍കിയത്.