ആമസോണ്‍ പ്രൈം ഹിറ്റ് സീരീസ് ഫാമിലി മാന്‍ മൂന്നാം സീസണ്‍ താമസിക്കാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് സൂചന.
കഴിഞ്ഞ രണ്ട് സീസണുകളും ഗംഭീര പ്രേക്ഷക പ്രശംസയാണ് സീരിസിന് നേടി കൊടുത്തത്. റേറ്റിങ്ങില്‍ തന്നെ ഏറ്റവും മികച്ച സീരിസായി ഇത് മാറുകയായിരുന്നു.
സീരിസില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായാണ് മനോജ് വാജ്പേയിയുടെ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രം എത്തുന്നത്. സാമന്ത അഭിനയിച്ച് തകര്‍ത്ത രണ്ടാം സീസണിനും മികച്ച റെസ്പോണ്‍സായിരുന്നു ഉണ്ടായിരുന്നത്. അതേസമയം മൂന്നാം സീസണിലേക്കുള്ള ഹിന്‍റുകള്‍ നല്‍കിയാണ് രണ്ടാം സീസണ്‍ ഫാമിലി മാന്‍ അവസാനിപ്പിച്ചത്.
മൂന്നാം സീസണില്‍ കോവിഡാണ് പ്രേമേയമായി എടുത്തിരിക്കുന്നത്. ഇന്തോ-ചൈന ബന്ധങ്ങളും സൈനീകമായി ഉണ്ടായ പ്രശ്നങ്ങളും ചര്‍ച്ചയായേക്കാമെന്നാണ് സൂചന.മൂന്നാം സീസണ്‍ പ്ലോട്ട് ലൈന്‍ ഇതിനകം തയ്യാറായിക്കഴിഞ്ഞതായി മനോജ്ബാജ്പേയി പറഞ്ഞിരുന്നു.
എന്തായാലും നവംബര്‍ അവസാനമായിരിക്കും മൂന്നാം സീസണ്‍ എത്തുന്നതെന്നാണ് ഇപ്പോഴുള്ള സൂചന. ആമസോണ്‍ പ്രൈം ഇത് സംബന്ധിച്ച് ഇത് വരെയും വ്യക്തത വരുത്തിയിട്ടില്ല.