നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന മഹാവീര്യര്‍ റിലീസിന് ഒരുങ്ങുകയാണ്. എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍. കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്റസിയുമൊക്കെ കടന്നുവരുന്നുണ്ട്. നര്‍മ്മ, വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന ചിത്രമാണിത്.
ഇപ്പോളിതാ, ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങിയതായി അറിയിച്ചിരിക്കുകയാണ് നിവിന്‍ പോളി. സമൂഹ മാധ്യമത്തിലൂടെയാണ് നിവിന്‍ പോളി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജൂലൈ 21നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
പ്രമുഖ എഴുത്തുകാരന് എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. പോളി ജൂനിയര്‍ പിക്ചേഴ്സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് മഹാവീര്യര്‍ നിര്‍മ്മിക്കുന്നത്.