Friday, March 29, 2024

HomeCinemaഞങ്ങള്‍ തമ്മില്‍ പ്രണയമില്ല; സഹനടന്റെ ഭാര്യയും ഗുണ്ടകളും ചേര്‍ന്ന് ആക്രമിച്ചതിനെതിരേ നടി പ്രകൃതി

ഞങ്ങള്‍ തമ്മില്‍ പ്രണയമില്ല; സഹനടന്റെ ഭാര്യയും ഗുണ്ടകളും ചേര്‍ന്ന് ആക്രമിച്ചതിനെതിരേ നടി പ്രകൃതി

spot_img
spot_img

ഭുവനേശ്വര്‍ : സഹതാരത്തിനൊപ്പം വാഹനത്തില്‍ യാത്ര ചെയ്യവേ നടുറോഡില്‍ അപമാനിതയായ ഒഡിയ നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രകൃതി മിശ്ര പ്രതികരണവുമായി രംഗത്തെത്തി. സഹതാരം ബാബുഷാന്‍ മൊഹന്തിയുമായി പ്രകൃതി മിശ്ര യാത്ര ചെയ്യവേയാണ് അയാളുടെ ഭാര്യ നടുറോഡില്‍വച്ച് വാഹനത്തില്‍നിന്നു പിടിച്ചിറക്കി അപമാനിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കവെയാണ് വിശദീകരണവുമായി പ്രകൃതി ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്.

പ്രകൃതിയും ബാബുഷായും തമ്മില്‍ പ്രണയത്തിലാണെന്നു കരുതിയാണ് ബാബുഷായുടെ ഭാര്യ ആക്രമിക്കാനെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘എല്ലാ കഥകള്‍ക്കും രണ്ടു വശങ്ങളുണ്ട്. നിര്‍ഭാഗ്യവശാല്‍ എന്തു പ്രശ്‌നമുണ്ടായാലും അതില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ ഭാഗം പോലും കേള്‍ക്കാതെ അവളെ മാത്രം കുറ്റപ്പെടുത്തുന്ന സമൂഹമാണ് നമ്മുടേത്. ഉദ്ഖല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ചെന്നൈയിലേക്കു പോകുകയായിന്നു ഞാനും എന്റെ സഹപ്രവര്‍ത്തകനായ ബാബുഷാനും.

ഈ സമയത്താണ് ബാബുഷാന്റെ ഭാര്യയും ചില ഗുണ്ടകളും ചേര്‍ന്ന് ഞങ്ങളുടെ യാത്ര തടസ്സപ്പെടുത്തി എന്നെ ശാരീരികവും മാനസികവുമായി ആക്രമിച്ചത്. ബാബുഷാന്റെ ഭാര്യ ചെയ്ത ആ പ്രവര്‍ത്തി എനിക്ക് ഒരിക്കലും അംഗീകരിക്കാവുന്നതല്ല.’ പ്രകൃതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സ്ത്രീശാക്തീകരണത്തെ കുറിച്ചും പ്രകൃതി തന്റെ കുറിപ്പില്‍ പരാമര്‍ശിച്ചു. ഈ സമൂഹത്തില്‍ സ്ത്രീ ശാക്തീകരണത്തിനായി പോരാടുക എന്നാല്‍ എല്ലാ ബുദ്ധിമുട്ടുകളും സഹിക്കുക എന്നാണ്. ഈ പോസ്റ്റിനു താഴെ ‘മറ്റൊരാളുടെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍’ എന്ന കമന്റുകള്‍ വന്നു. ഇതിനെതിരെ കാര്യങ്ങള്‍ അറിയാതെ പ്രതികരിക്കരുതെന്നു പ്രകൃതി മറുപടി നല്‍കി.

വിഡിയോ പ്രചരിച്ചതിനു പിന്നാലെ പ്രതികരണവുമായി ബാബുഷാനും രംഗത്തുവന്നിരുന്നു. ബാബുവും പ്രകൃതിയും ഒരുമിച്ച് അഭിനയിച്ച ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയാണ് ഇരുവരും പോയതെന്നും തന്റെ കുടുംബത്തിന് ഇത്തരത്തില്‍ ഒരു പ്രശ്‌നമുണ്ടെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയൊരു പ്രശ്‌നമുണ്ടെങ്കില്‍ ഇനി പ്രകൃതിയുമായി ഒരുമിച്ച് അഭിനയിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ‘ഹലോ അര്‍സി’ എന്ന ചിത്രത്തിനാണ് നേരത്തേ പ്രകൃതിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments