Sunday, April 27, 2025

HomeCinemaരാജ്യത്ത് ഏറ്റവും കൂടുതല്‍ ടാക്സ് അടയ്ക്കുന്ന വ്യക്തിയായി അക്ഷയ് കുമാര്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ ടാക്സ് അടയ്ക്കുന്ന വ്യക്തിയായി അക്ഷയ് കുമാര്‍

spot_img
spot_img

മുംബൈ : വിനോദ വ്യവസായത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന വ്യക്തിയായി വീണ്ടും അക്ഷയ് കുമാര്‍.

ആദായ നികുതി വകുപ്പ് താരത്തിന് സമ്മാന്‍ പത്ര എന്ന ബഹുമതി സര്‍ട്ടിഫിക്കറ്റും നല്‍കി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും ഉയര്‍ന്ന നികുതിദായകന്‍ എന്ന പദവി അക്ഷയ് കുമാര്‍ നിലനിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്ഷയ് കുമാര്‍ ഇപ്പോള്‍ യുകെയില്‍ ചിത്രീകരണത്തിലായതിനാല്‍, അദ്ദേഹത്തിന്‍റെ ടീമിന് ആദായനികുതി വകുപ്പില്‍ നിന്ന് ഹോണര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യയിലെ ഏറ്റവും വലിയ നികുതിദായകരില്‍ ഒരാളാണ് താരം എന്നതിനാല്‍ ഇത് വലിയ അത്ഭുതമല്ല. സാമ്രാട്ട് പൃഥ്വിരാജിനും മാനുഷി ചില്ലറിനുമൊപ്പം അഭിനയിച്ച ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. എന്നാല്‍ സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന് തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments