സമൂഹമാധ്യമങ്ങളിലൂടെ ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവച്ച സനുഷയ്‌ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷം. വീണ്ടും ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് നടി ഇത്തരക്കാര്‍ക്ക് മറുപടി നല്‍കിയത്. വൃത്തികെട്ട കമന്റുകള്‍ക്കായി കാത്തിരിക്കുകയാണെന്നും തുണിയുടെ അളവ് കുറഞ്ഞെന്ന കമന്റുകള്‍ കണ്ട് ബോറടിച്ചെന്നും നടി പറയുന്നു.
“സിനിമ ഇല്ലാത്തതിനാല്‍ തുണിയൂരി അല്ലെങ്കില്‍ തുണിയുടെ അളവ് കുറച്ചും എന്നൊക്കെയുള്ള കമന്റുകള്‍ കണ്ട് ബോറടിച്ചു.
കൂടുതല്‍ രസകരമായ മറുപടികള്‍ തരാന്‍ പറ്റിയ, വൃത്തികേടുകള്‍ വിളിച്ച് പറയാത്തതുമായ കമന്റുകള്‍ പ്രതീക്ഷിച്ച് കൊള്ളുന്നുവെന്നും അറിയിച്ച് , സസ്സ്നേഹം സനുഷ സന്തോഷ്…ആരംഭിച്ചുകൊള്ളൂ.’സനുഷ കുറിക്കുന്നു.
സനുഷയുടെ പുതിയ ചിത്രങ്ങള്‍ക്കു നേരെയും വിമര്‍ശനങ്ങള്‍ ഉണ്ടായി. ഒരാളുടെ കമന്റ് ഇങ്ങനെ: ഇപ്പോഴും “ബാലനടി’യാണെന്നാണ് വിചാരം. എന്തെങ്കിലും കോലം കെട്ടുക.. എന്നിട്ട് നാട്ടുകാരെ കൊണ്ട് വൃത്തികെട്ട കമന്റ് ഇടാന്‍ പ്രേരിപ്പിക്കുക… ഇതെല്ലാം കണ്ട് സ്വയം ആഹ്ലാദിക്കുക വല്ലാത്ത ഒരു ജന്മം.’
കമന്റിന് സനുഷയുടെ മറുപടി: എന്ത് ചെയ്യാനാ. ഇടയ്ക്ക് മാത്രം നേര്‍മല്‍ ആകുന്ന ഒരു ജന്മം. കേസ് കൊടുത്താലോ പിള്ളേച്ചാ…