ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങളായ രാകുല്‍ പ്രീത് സിങ്, റാണ ദഗ്ഗുബട്ടി, രവി തേജ എന്നിവരുള്‍പ്പെടെ 12 പേര്‍ക്ക് ഇ.ഡി നോട്ടീസ്.
രാകുല്‍ പ്രീത് സിങ്ങിനോട് സെപ്റ്റംബര്‍ ആറിനും റാണ ദഗ്ഗുബട്ടി സെപ്റ്റംബര്‍ എട്ടിനും രവി തേജ സെപ്റ്റംബര്‍ ഒമ്പതിനും ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. നാല് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യംചെയ്യല്‍.
2017ല്‍ തെലങ്കാന എക്‌സൈസ് 30 ലക്ഷം വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. ഇതില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 11 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
ചോദ്യംചെയ്യലിന് വിളിപ്പിച്ച താരങ്ങളെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിനെ കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്.