അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ജിബൂട്ടിയുടെ ട്രെയിലര്‍ എത്തി. പൂര്‍ണമായും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ ചിത്രീകരിച്ച ആദ്യ മലയാള സിനിമ കൂടിയാണിത്.
ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി പി. സാം, ബ്ലൂഹില്‍ നെയില്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം എസ്.ജെ. സിനുവാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അഫ്‌സല്‍ കരുനാഗപ്പള്ളിയാണ്.
ശകുന്‍ ജെസ്വാളാണ് നായികയായി എത്തുന്നത്. തമിഴ് നടന്‍ കിഷോര്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി, രോഹിത് മഗ്ഗു, അലന്‍സിയര്‍, നസീര്‍ സംക്രാന്തി, ഗീത, സുനില്‍ സുഖദ, ബിജു സോപാനം,, ബേബി ജോര്‍ജ്, പൗളി വത്സന്‍, അഞ്ജലി നായര്‍, ജയശ്രീ, ആതിര ഹരികുമാര്‍ തുടങ്ങി മറ്റു താരനിരകളും സിനിമയില്‍ ഒന്നിക്കുന്നു.
സഞ്ജയ് പടിയൂര്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ടി. ഡി. ശ്രീനിവാസ് ഛായാഗ്രഹണവും, സംജിത് മുഹമ്മദ് എഡിറ്റിങ്ങും നടത്തുന്ന ചിത്രത്തില്‍ കൈതപ്രം, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് മനോഹരമായ സംഗീതം നല്‍കുന്നത് ദീപക് ദേവാണ്.ശങ്കര്‍ മഹാദേവന്‍ ,വിജയ് പ്രകാശ്, കാര്‍ത്തിക്, ആനന്ദ് ശ്രീരാജ് ,സയനോര ഫിലിപ്പ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് .പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.