Thursday, April 24, 2025

HomeCinemaഗോത്ര ഭാഷാ ചലച്ചിത്ര ഉത്സവത്തിന് അട്ടപ്പാടിയില്‍ നഞ്ചിയമ്മ കൊടി ഉയര്‍ത്തി

ഗോത്ര ഭാഷാ ചലച്ചിത്ര ഉത്സവത്തിന് അട്ടപ്പാടിയില്‍ നഞ്ചിയമ്മ കൊടി ഉയര്‍ത്തി

spot_img
spot_img

പാലക്കാട്: ഗോത്ര ഭാഷ ചലച്ചിത്ര ഉത്സവത്തിന് അട്ടപ്പാടിയില്‍ കൊടി ഉയര്‍ന്നു. മികച്ച ഗായികയെന്ന ദേശീയ അംഗീകാരം നേടിയ നഞ്ചിയമ്മ ആദ്യത്തെ നാഷണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവെല്ലിന് കൊടി ഉയര്‍ത്തി.

ക്യാമ്ബ് സെന്ററില്‍ നടന്ന ചടങ്ങില്‍ നഞ്ചിയമ്മ, വടികിയമ്മ, വെല്ലമ്മ, വിജീഷ് മണി, കുപ്പുസ്വാമി, ഈശ്വരന്‍, മുരുകേഷ്, ചന്ദ്രന്‍ മാരി, ശറഫുദീന്‍, കാളിസ്വാമി, അഖിലേഷ്, കൈലാഷ്,രാമദാസ്, ബാലന്‍ എന്നിവര്‍ പങ്കെടുത്തു.

ലോക ആദിവാസി ദിനത്തോടനുബന്ധിച്ച്‌ ഓഗസ്റ്റ് 7 മുതല്‍ 9 വരെയുള്ള മൂന്ന് ദിവസങ്ങളിലാണ് ചലച്ചിത്രമേള നടക്കുന്നത്. വേള്‍ഡ് ട്രൈബല്‍ ദിനമായ ഓഗസ്റ്റ് 9നാണ് മേളയുടെ സമാപനം. മേളയില്‍ ഇന്ത്യയിലെ വിവിധ ഗോത്ര ഭാഷകളിലുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഗോത്ര ഭാഷാ കലാകാരന്‍മാരും സിനിമ പ്രവര്‍ത്തകരും മേളയില്‍ പങ്കെടുക്കും.

ഗോത്ര ഭാഷകളില്‍ മൂന്ന് സിനിമകള്‍ ( ഇരുള, കുറുമ്ബ, മുഡുക) സംവിധാനം ചെയ്ത വിജീഷ് മണിയാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. നാഷണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിന് ആശംസകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments