ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന തെലുങ്ക് ചിത്രം സീതാ രാമത്തിന് യുഎഇയില്‍ വിലക്ക്. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.
ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യങ്ങളില്‍ ദുല്‍ഖറിന്റെ ചിത്രങ്ങള്‍ക്ക് ഏറെ പ്രേക്ഷകര്‍ ഉള്ളപ്പോള്‍ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ അത് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെ സാരമായി ബാധിക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

റൊമാന്റിക് ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റിലീസിനാണ് തയാറെടുക്കുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഹാനു രാഘവപുഡി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിലും എത്തുന്നുണ്ട്. . പി എസ് വിനോദ് ആണ് ഛായാഗ്രഹണം. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം നല്‍കുന്നു.1960കളില്‍ ജമ്മു ആന്‍ഡ് കാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. മൃണാല്‍ താക്കൂറാണ് ചിത്രത്തില്‍ നായികയാവുന്നത്. രശ്മിക മന്ദാനയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.