പ്രശസ്ത ഹോളിവുഡ് നടി ആന്‍ ഹേഷ് അന്തരിച്ചു. 53 വയസായിരുന്നു. ആഗസ്റ്റ് അഞ്ചിന് ഉണ്ടായ കാര്‍ അപകടത്തില്‍ താരത്തിന് തലച്ചോറിന് സാരമായി ക്ഷതമേല്‍ക്കുകയും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഒരാഴ്ച്ചയായി നടി ചികിത്സയിലായിരുന്നു.
ലോസ് ആഞ്ജലസിലെ മാര്‍ വിസ്റ്റയിലുള്ള വാള്‍ഗ്രോവ് അവന്യൂവില്‍ വച്ചാണ് അപകടം നടന്നത്. ഹേഷിന്റെ കാര്‍ ഒരു കെട്ടിട സമുച്ചയത്തില്‍ ഇടിയ്ക്കുകയും തീപിടിയ്ക്കുകയും ആയിരുന്നു. കാര്‍ അമിതവേഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹേഷിന്റെ പ്രാഥമിക രക്ത പരിശോധനയില്‍ ഫെന്റനൈല്‍, കൊക്കെയ്ന്‍ എന്നീ മയക്കുമരുന്നുകളുടെ അളവ് കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാനസിക പ്രശ്‌നങ്ങള്‍ക്ക് ഹേഷ് ചികിത്സ തേടിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.