Friday, March 29, 2024

HomeCinemaഅമല പോളിന്റെ 'കടാവര്‍' ഹോട്ട്സ്റ്റാറില്‍ റിലീസായി

അമല പോളിന്റെ ‘കടാവര്‍’ ഹോട്ട്സ്റ്റാറില്‍ റിലീസായി

spot_img
spot_img

പത്താം വളവ്, നൈറ്റ് ഡ്രൈവ് തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ, അമല പോളിന്‍റെ ‘കടാവര്‍’ ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്തു.

മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഫോറന്‍സിക് സെക്ഷനില്‍ ഇത്രയും ഡീറ്റൈലിംഗ് ആയി മാറിയ ഒരു ഇന്ത്യന്‍ സിനിമ.

കടാവറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും വളരെയധികം ശ്രദ്ധിക്കപ്പെടുന്നു. സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് ചിത്രത്തിന്‍റെ സംഗീതത്തിന് പിന്നില്‍.

അഭിലാഷ് പിള്ളയും രഞ്ജിന്‍ രാജും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കടാവര്‍. അനൂപ് എസ് പണിക്കരാണ് കടാവര്‍ സംവിധാനം ചെയ്യുന്നത്. മൂന്ന് മലയാളികള്‍ ഒന്നിച്ച ചിത്രം അഞ്ച് ഭാഷകളിലായാണ് സ്ട്രീം ചെയ്യുന്നത്.

ഫോറന്‍സിക് വിഭാഗത്തിന്‍റെ അകക്കാമ്ബുകളിലേക്കാണ് ചിത്രം സഞ്ചരിക്കുന്നത്.

അമല പോളിന്‍റെ കഥാപാത്രത്തിന്‍റെ പേര് ഡോ. ഭദ്ര എന്നാണ്. ‘കടാവര്‍’ യഥാര്‍ത്ഥ ജീവിത സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമാണ്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments