നടന്‍ ജോണി ഡെപ്പ് 25 വര്‍ഷത്തിന് ശേഷം സിനിമ സംവിധാനം ചെയ്യുന്നു. ജോണി ഡെപ്പും പ്രശസ്ത നടന്‍ അല്‍ പച്ചിനോയും ചേര്‍ന്നായിരിക്കും ചിത്രം നിര്‍മിക്കുക. ഇറ്റാലിയന്‍ ചിത്രകാരനായ അമേഡിയോ മോഡിഗ്ലിയാനിയുടെ ജീവിതത്തെ ആസ്പദമാക്കിയായിരിക്കും ജോണി ഡെപ്പിന്റെ സംവിധാന സംരംഭം.
ഡെന്നിസ് മകലാന്റയറുടെ നാടകത്തെ അടിസ്ഥാനമാക്കി ജേഴ്‌സി, മാര്‍ക്ക് ക്രോമോലോവ്‌സ്‌കി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ‘മോഡിഗ്ലിയാനിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നതില്‍ അഭിമാനമുണ്ട്. കഷ്ടപ്പാടുകള്‍ കടന്ന് ജീവിതവിജയം നേടിയ കലാകാരനായിരുന്നു അദ്ദേഹം. ലോകത്തിലെ എല്ലാ പ്രേക്ഷകര്‍ക്കും മനസിലാവുന്ന കഥ.’ താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തേക്കുറിച്ച് ജോണി ഡെപ്പ് പറയുന്നു.
ചിത്രത്തില്‍ ജോണി ഡെപ്പ് അഭിനയിക്കുമോ ഇല്ലയോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ചിത്രത്തിലെ അഭിനേതാക്കള്‍ ആരെന്ന് ഈ വര്‍ഷംതന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രീകരണം അടുത്തവര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.1997-ല്‍ പുറത്തിറങ്ങിയ ദ ബ്രേവ് ആണ് ഡെപ്പ് ഇതിന് മുമ്ബ് സംവിധാനം ചെയ്ത ചിത്രം.