വിമാനത്തില്‍വച്ച് ബാഗ് നഷ്ടമായിട്ടും തായ് എയര്‍വേയ്‌സ് അവഗണന കാട്ടിയെന്ന് ആരോപിച്ച് നടി നസ്രിയ നസീം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തായ് എയര്‍വേയ്‌സിനെതിരെ നടി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയര്‍ലൈനിന്റെ ഭാഗത്തു നിന്നോ അവരുടെ ജീവനക്കാരുടെ ഭാഗത്തു നിന്നോ ഇത്തരത്തില്‍ മോശം അനുഭവവും ഉണ്ടായിട്ടില്ലെന്ന് നസ്രിയ കുറിച്ചു.
തന്റെ ബാഗ് വിമാനത്തില്‍ വച്ച് നഷ്ടമായെന്നും അതിനെപ്പറ്റി പരാതിപ്പെട്ടിട്ടും വിമാനക്കമ്പനി അധികൃതര്‍ യാതൊരു പരിഗണനയും ശ്രദ്ധയും തന്നില്ലെന്നും നസ്രിയ പറയുന്നു. ഏറ്റവും മോശം സര്‍വീസാണ് തായ് എയര്‍വേയ്‌സിന്റേതെന്നും ഇനി ജീവിതത്തില്‍ ഒരിക്കലും തായ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ലെന്നും താരം വ്യക്തമാക്കി.