നാനിയും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളായ ചിത്രം ‘ശ്യാം സിന്‍ഹ റോയ്’ ഓസ്കര്‍ നോമിനേഷനിലേക്ക്. മൂന്ന് വിഭാഗങ്ങളിലെ ഓസ്‍കര്‍ നോമിനേഷനു വേണ്ടിയാണ് ചിത്രം അയച്ചിരിക്കുന്നത്.
പിരോയോഡിക് ഫിലിം, പശ്ചാത്തല സംഗീതം, ക്ലാസിക്കല്‍ കള്‍ച്ചറല്‍ ഡാന്‍സ് ഇന്‍ ദി ഫിലിം എന്നീ വിഭാഗങ്ങളിലെ ഓസ്‍കര്‍ നാമനിര്‍ദേശങ്ങളിലേക്കാണ് സിനിമ മത്സരിക്കുക.
രാഹുല്‍ സംകൃത്യനാണ് ചിത്രം സംവിധാനം ചെയ്‍തത്. സിരിവെന്നെലെ സീതാരാമ ശാസ്‍ത്രിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയത്. മിക്കി ജെ മെയര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. നിഹാരിക എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ശ്രീ വെങ്കട്ട് ബോയ്‍നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചത്.
നാനി ഇരട്ടവേഷങ്ങളിലെത്തിയ ചിത്രമാണിത്. വാസു, എഴുത്തുകാരനായ ശ്യാം സിന്‍ഹ റോയ് എന്നീ കഥാപാത്രങ്ങളെയാണ് നടന്‍ അവതരിപ്പിപ്പിച്ചത്. റോസി എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിച്ചത്.