Thursday, April 18, 2024

HomeCinemaഹിന്ദി സീരിയല്‍ നടിയായ നുപൂര്‍ സന്യാസ ജീവിതത്തിലേക്ക്

ഹിന്ദി സീരിയല്‍ നടിയായ നുപൂര്‍ സന്യാസ ജീവിതത്തിലേക്ക്

spot_img
spot_img

മുംബൈ: മൂന്ന് പതിറ്റാണ്ടായിനിറഞ്ഞുനില്‍ക്കുന്ന ടെലിവിഷന്‍ സീരിയല്‍ നടി നൂപൂര്‍ അലങ്കാരര്‍ ആത്മീയതയുടെ പാത പിന്തുടരാന്‍ അഭിനയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത് ആരാധകരെ ഞെട്ടിച്ചു. നിലവില്‍ നൂപുര്‍ ഫാന്‍സി വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു,

തീര്‍ത്ഥാടന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ കാവി വസ്ത്രം ധരിച്ച് കാണപ്പെടുന്നു. ഇവര്‍ ഇപ്പോള്‍ ഹിമാലയത്തിലേക്കുള്ള യാത്രയിലാണ്. ”ഞാന്‍ എപ്പോഴും ആത്മീയതയിലേക്ക് ചായ്വുള്ള ആളായിരുന്നു. അദ്ധ്യാത്മം പിന്തുടരുന്ന ആളായിരുന്നു, അതിനാല്‍ ഞാന്‍ അതില്‍ പൂര്‍ണ്ണമായും അര്‍പ്പിക്കാന്‍ സമയമായിരിക്കുന്നു”- നൂപുര്‍ പറയുന്നു.

തനിക്ക് അഭിനയം നഷ്ടമാകുന്നില്ലെന്നും ഇനി ജീവിതത്തില്‍ അഭിനയത്തിന് സ്ഥാനമില്ലെന്നും അവര്‍ പറഞ്ഞു. ”സ്‌ക്രീനിലും പുറത്തും ഞങ്ങള്‍ അവലംബിക്കുന്ന എല്ലാ ഭാവനകളും അസത്യങ്ങളും ഞാന്‍ പൂര്‍ത്തിയാക്കി. 2020 ഡിസംബറില്‍ എന്റെ അമ്മ മരിച്ചതിന് ശേഷം, ഇനി ഒന്നും നഷ്ടപ്പെടുമെന്ന് എനിക്ക് ഭയമില്ലെന്ന് ഞാന്‍ മനസ്സിലാക്കി. എല്ലാ പ്രതീക്ഷകളില്‍ നിന്നും ഞാന്‍ സ്വതന്ത്രനായി. താലിബാന്‍ രാജ്യം പിടിച്ചടക്കിയപ്പോള്‍ എന്റെ അളിയന്‍ (കൗശല്‍ അഗര്‍വാള്‍) അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയതിനാല്‍ എന്റെ സന്യാസം വൈകിപ്പോയി.

”ഞാന്‍ അഭിനയ വ്യവസായത്തിന്റെ ഭാഗമായിരുന്നപ്പോള്‍, ജനപ്രീതിയെയും വിജയത്തെയും കുറിച്ച് ഞാന്‍ വേവലാതിപ്പെട്ടിരുന്നു. ഇന്ന് ഞാന്‍ സമാധാനത്തിലാണ്. ‘ അവര്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ഭര്‍ത്താവ് അലങ്കാര് ശ്രീവാസ്തവ തന്നെ വിവാഹ ബന്ധത്തില്‍ നിന്ന് മോചിപ്പിച്ചതായും അവര്‍ പറഞ്ഞു.

”എനിക്ക് ചോദിക്കേണ്ടി വന്നില്ല. ഒരിക്കല്‍ സന്യാസം സ്വീകരിക്കണമെന്ന് അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ ഞാന്‍ എവിടേക്കാണ് പോകുന്നതെന്ന് അവനറിയാമായിരുന്നു. അവന്‍ എന്നെയും അവനെയും മോചിപ്പിച്ചു. കുടുംബവും എന്റെ തീരുമാനം അംഗീകരിച്ചു. അലങ്കാര് ജീവിതത്തില്‍ ഏറ്റവും മികച്ചതായിരിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. അത് (വിവാഹം) അത് നീണ്ടുനില്‍ക്കുന്നത് വരെ മികച്ചതായിരുന്നു. വേര്‍പിരിയലിന് നിയമപരമായ വഴി സ്വീകരിച്ചിട്ടില്ലെങ്കിലും ഞങ്ങള്‍ ഒരുമിച്ചല്ല.”- തന്റെ തീരുമാനത്തോട് തന്റെ ഭര്‍ത്താവ് എങ്ങനെ പ്രതികരിച്ചുവെന്നതിനെക്കുറിച്ച് സംസാരിച്ച നൂപൂര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments