Thursday, April 18, 2024

HomeCinema'പത്തൊമ്ബതാം നൂറ്റാണ്ട്' ട്രെയ്‌ലര്‍ മെറ്റാവേഴ്‌സില്‍

‘പത്തൊമ്ബതാം നൂറ്റാണ്ട്’ ട്രെയ്‌ലര്‍ മെറ്റാവേഴ്‌സില്‍

spot_img
spot_img

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ മലയാള സിനിമക്ക് അഭിമാനമായി പത്തൊമ്ബതാം നൂറ്റാണ്ടിന്റെ ട്രെയ്‌ലര്‍ മെറ്റാവേഴ്‌സില്‍ പുറത്തിറക്കി.ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലനാണ്. ചരിത്രകഥ പറയുന്ന സിനിമയുടെ കഥാ പരിസരവുമായി ബന്ധപ്പെടുത്തിയാണ് മെറ്റാവേഴ്‌സില്‍ ട്രെയ്‌ലര്‍ ലോഞ്ചിനുള്ള 3D ഇടം ഒരുക്കിയത്.

ഒരു രാജകൊട്ടാരത്തിനകത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംവിധായകന്‍ വിനയനും ഗോകുലം ഗോപാലനും സിനിമയേക്കുറിച്ച്‌ സംസാരിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് കൊട്ടാരത്തിന്റെ ദര്‍ബാര്‍ വലിയ സ്‌ക്രീനുള്ള സിനിമാ തിയേറ്ററായി മാറി. ഈ സ്‌ക്രീനില്‍ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

മെറ്റാവേഴ്‌സ് ലോഞ്ചിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ വിനയന്‍, ചിത്രത്തിലെ നായകന്‍ സിജു വില്‍സണ്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി, ക്യാമാറാമാന്‍ ഷാജികുമാര്‍, നടന്‍ വിഷ്ണു വിനയന്‍ എന്നിവര്‍ പങ്കെടുത്തു.

നിലവിലുള്ള യഥാര്‍ത്ഥ ലോകത്തെ വെര്‍ച്ച്‌വല്‍ ലോകത്ത് പുനഃരാവിഷ്‌കരിക്കുന്ന ഇടമാണ് മെറ്റാവേഴ്‌സ്. അവിടെ എല്ലാം ത്രീഡി പതിപ്പുകളായി പുനഃരവതരിക്കും. മനുഷ്യരുടെ ത്രീഡി മാതൃകകളും അവിടെയുണ്ടാകും. അവതാറുകള്‍ എന്ന പേരിലാണ് അവര്‍ അറിയപ്പെടുക. ഓരോരുത്തര്‍ക്കും സ്വന്തം അവതാറുകളെ ഇഷ്ടമുള്ള രീതിയില്‍ അവിടെ ഉണ്ടാക്കാനാകും.

ത്രിഡി, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സങ്കേതങ്ങള്‍ ഒന്നിക്കുന്ന സമ്മിശ്ര ലോകമാണ് മെറ്റാവഴ്സ്. കൊച്ചി കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്.ആര്‍. ഹൊറൈസണ്‍ എന്ന കമ്ബനിയാണ് പത്തൊമ്ബതാം നൂറ്റാണ്ടിനായി മെറ്റാ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. സിനിമാ മാര്‍ക്കറ്റിംഗ് കമ്ബനിയായ കണ്ടന്റ് ഫാക്ടറിയാണ് ചടങ്ങുകള്‍ ആവിഷ്‌കരിച്ചത്.

വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് ഈ വെര്‍ച്വല്‍ ലോകത്ത് പ്രവേശിക്കാനാവും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments