Sunday, September 15, 2024

HomeCinemaആദിപുരുഷ് ഇനി ഒ ടി ടിയില്‍

ആദിപുരുഷ് ഇനി ഒ ടി ടിയില്‍

spot_img
spot_img

വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങിയിട്ടും കനത്ത തോല്‍വി നേരിട്ട പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വന്നത് മുതല്‍ വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്ന ഓം റൌട്ട് ചിത്രത്തിന് സമൂഹ മാധ്യമങ്ങളിലും മറ്റും ട്രോളുകള്‍ മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്.

ഇത്രത്തോളം നെഗറ്റീവ് വന്ന മറ്റൊരു സിനിമയും അടുത്ത കാലത്ത് ഇറങ്ങിയിട്ടില്ല എന്ന് വരെ സിനിമാ നിരൂപകര്‍ വിലയിരുത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒ ടി ടിയില്‍ എത്തിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

അടിമുടി വിവാദത്താല്‍ നിറഞ്ഞത് കൊണ്ട് തന്നെ സാധാരണ ബിഗ് ബജറ്റ് ചിത്രത്തിന് ലഭിക്കാറുള്ള ഒ ടി ടി വില്‍പ്പന ഈ ചിത്രത്തിന് നടന്നിരുന്നില്ല. മാത്രമല്ല തിയേറ്ററില്‍ ഇറങ്ങും മുൻപ് ഒ ടി ടി റൈറ്റ്സ് നിര്‍മ്മാതാക്കള്‍ വിറ്റിരുന്നില്ല. ചിത്രം വന്‍ പരാജയമായതോടെ ദീര്‍ഘമായ വിലപേശലിന് ശേഷമാണ് ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വില്‍ക്കാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 500 കോടി മുടക്കിയ സിനിമക്ക് 400 കോടി കിട്ടിയെന്ന് അണിയറപ്രവര്‍ത്തകര്‍ വിലയിരുത്തുമ്ബോഴും വെറും 240 കോടി മാത്രമാണ് സിനിമയ്ക്ക് ലഭിച്ചതെന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, പതിവിലും വിപരീതമായി രണ്ട് ഒ ടി ടി പ്ലാറ്റ്ഫോമുകളിലായാണ് ആദിപുരുഷ് എത്തുന്നത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സാണ് വാങ്ങിയപ്പോള്‍ ചിത്രത്തിന്‍റെ ദക്ഷിണേന്ത്യന്‍ ഭാഷ പതിപ്പുകള്‍ മലയാളം, തമിഴ്, തെലുങ്ക് എന്നിവ ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്ട്രീം ചെയ്യുന്നത്. വെള്ളിയാഴ്ച രാവിലെ ഇത് സംബന്ധിച്ച പോസ്റ്റര്‍ ആമസോണ്‍ പ്രൈം വീഡിയോ പങ്കുവച്ചിരുന്നു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments