Saturday, September 23, 2023

HomeCinema'ഗെയിം ഓഫ് ത്രോണ്‍സ്' താരം ഡാരന്‍ കെന്റ് അന്തരിച്ചു

‘ഗെയിം ഓഫ് ത്രോണ്‍സ്’ താരം ഡാരന്‍ കെന്റ് അന്തരിച്ചു

spot_img
spot_img

പ്രശസ്ത ഹോളിവുഡ് നടൻ ഡാരൻ കെന്റ് അന്തരിച്ചു. 36 വയസ്സായിരുന്നു. ഗെയിം ഓഫ് ത്രോണ്‍സ് എന്ന വെബ്സീരീസിലെ ഇടയവേഷത്തിലൂടെ ലോകപ്രശസ്തിയിലേക്കുയര്‍ന്ന നടനാണ് ഡാരൻ.

മരണവിവരം അദ്ദേഹത്തിന്റെ ടാലന്റ് ഏജൻസിയായ കെയറി ഡോഡ് അസോസിയേറ്റ്സ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. അതേസമയം മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല.

ഞങ്ങളുടെ പ്രിയ സുഹൃത്തും ഉപഭോക്താവുമായ ഡാരൻ കെന്റ് വെള്ളിയാഴ്ച അന്തരിച്ചുവെന്നത് അത്യധികം സങ്കടത്തോടെ അറിയിക്കുകയാണ്. മരണസമയത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കളും ഉറ്റസുഹൃത്തും അരികിലുണ്ടായിരുന്നു. ഈ വിഷമഘട്ടത്തില്‍ ഞങ്ങളുടെ ചിന്തകളും സ്നേഹവും അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ട്. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേരുന്നു എന്നാണ് ടാലന്റ് ഏജൻസി വെള്ളിയാഴ്ച ട്വീറ്റ് ചെയ്തത്.

ഇംഗ്ലണ്ടിലെ എസെക്സിലാണ് ഡാരൻ കെന്റ് ജനിച്ചതും വളര്‍ന്നതും. 2008-ല്‍ പുറത്തിറങ്ങിയ മിറേഴ്സ് ആണ് ഡാരനെ ബിഗ് സ്ക്രീനില്‍ ശ്രദ്ധേയനാക്കിയത്. ഇതിനു പിന്നാലെയാണ് അദ്ദേഹം ഗെയിം ഓഫ് ത്രോണ്‍സില്‍ വേഷമിടുന്നത്. ഈയിടെ പുറത്തിറങ്ങിയ ഡങ്കൻസ് ആൻഡ് ഡ്രാഗണ്‍സ്: ഓണര്‍ എമങ് തീവ്സ് എന്ന ചിത്രത്തിലും വേഷമിട്ടിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments