തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ കളിയാക്കിയവരും മോശമായി പെരുമാറിയവരും ഇപ്പോള്‍ തന്നെ ഡേറ്റിനു വേണ്ടി കാത്തിരിക്കുകയാണെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ആദ്യ രണ്ട് മൂന്ന് സിനിമകള്‍ ഇറങ്ങിയ സമയത്ത് മോശമായി പെരുമാറിയവരുണ്ട്. എന്നാല്‍ ഇന്ന് അവര്‍ എന്റെയൊരു ഡേറ്റിനു വേണ്ടി പരിശ്രമിക്കുന്ന കാര്യം എനിക്ക് അറിയാം -ദുല്‍ഖര്‍ പറഞ്ഞു.
പുതിയ ചിത്രമായ ‘കിങ് ഓഫ് കൊത്ത’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ദുല്‍ഖര്‍ മനസ്സുതുറന്നത്.
തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നാണ് ‘കിങ് ഓഫ് കൊത്ത’യെ ദുല്‍ഖര്‍ വിശേഷിപ്പിച്ചത്. ആളുകള്‍ സിനിമ കാണണമെങ്കില്‍ മികച്ച തിയറ്റര്‍ അനുഭവം നല്‍കണം. അവര്‍ ചെലവഴിക്കുന്ന പണത്തിനു മൂല്യമുണ്ടാകണം. പ്രേക്ഷകര്‍ക്ക് വലിയ സ്‌കെയില്‍ ചിത്രങ്ങളോടാണ് താല്പര്യം. ഒരു നിര്‍മാണ കമ്പനി എന്ന നിലയില്‍ തങ്ങള്‍ നിര്‍മിച്ച ഏറ്റവും ചെലവേറിയ സിനിമയാണ് കിങ് ഓഫ് കൊത്ത. അഭിലാഷ് ജോഷിയിലും ജേക്‌സ് ബിജോയിലും തനിക്ക് പ്രതീക്ഷകള്‍ ഒരുപാടാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
കൊത്തയിലെ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നതില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും നിര്‍ണായകമായ പങ്കുണ്ടെന്നും താരം വ്യക്തമാക്കി. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ്.