Friday, October 11, 2024

HomeCinemaസംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

spot_img
spot_img

ന്യൂഡല്‍ഹി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി.

ഹര്‍ജിയിലെ ആരോപണം തെളിയിക്കാന്‍ എന്ത് തെളിവാണ് ഉള്ളതെന്ന് കോടതി ചോദിച്ചു.
ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പാര്‍ഡിവാല എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് പുരസ്‌കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജൂറി അംഗങ്ങള്‍ തന്നെ പുരസ്‌കാര നിര്‍ണയത്തിലെ ഇടപെടലുകള്‍ സംബന്ധിച്ച്‌ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ എന്‍ പ്രഭു കോടതിയില്‍ ചൂണ്ടികാട്ടി.

എന്നാല്‍ ഹര്‍ജിക്കാരന്‍ അവാര്‍ഡ് നിര്‍ണയത്തിന്റെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഈ വിഷയത്തില്‍ പൊതുതാത്പര്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിയില്‍ തടസ്സ ഹര്‍ജി നല്‍കിയിരുന്ന ചലച്ചിത്ര അക്കാദമിക്കും രഞ്ജിത്തിനും വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സുധി വാസുദേവന്‍, അഭിഭാഷകരായ അശ്വതി എം.കെ ശില്‍പ്പ സതീഷ് എന്നിവര്‍ ഹാജരായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments