തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണം അവസാന ഘട്ടത്തിലേക്കു നീങ്ങിയപ്പോള്‍ മികച്ച നടന്‍, നടി, സംവിധായകന്‍ എന്നിവരെ കണ്ടെത്താന്‍ ജൂറിയില്‍ പിരിമുറുക്കം. മികച്ച പ്രകടനം കാഴ്ചവച്ച അഭിനേതാക്കളും സംവിധായകരും ചിത്രങ്ങളുമാണ് അന്തിമപ്പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. നടീനടന്മാര്‍ ഉള്‍പ്പടെയുള്ളവരുടെ വ്യക്തിഗത പ്രകടനങ്ങള്‍ സസൂക്ഷം പരിശോധിച്ചായിരിക്കും പ്രമുഖ സംവിധായകനായ സുധീര്‍ മിശ്ര ചെയര്‍മാനായ ജൂറി അന്തിമതീരുമാനത്തിലെത്തുക. ഓഗസ്റ്റ് 15നകം അന്തിമ പട്ടികയിലെത്തിയ ചിത്രങ്ങളുടെ സ്‌ക്രീനിങ് പൂര്‍ത്തിയാക്കി ഓഗസ്റ്റ് 16ന് തന്നെ പുരസ്‌കാര പ്രഖ്യാപനം നടത്താനാണ് ചലച്ചിത്ര അക്കാദമി ആലോചിക്കുന്നത്.
ഏതെങ്കിലും ചിത്രങ്ങള്‍ ഒന്നുകൂടി കണ്ടു വിലയിരുത്തണമെന്നു ജൂറി തീരുമാനിച്ചാല്‍ പ്രഖ്യാപനം പിന്നെയും നീളും. വ്യക്തിഗത പുരസ്‌കാരങ്ങളെക്കുറിച്ചുളള ചര്‍ച്ചയും ജൂറി അംഗങ്ങള്‍ക്കിടയില്‍ അന്തിമമായി നടക്കേണ്ടതുണ്ട്. വ്യക്തിഗത പ്രകടനങ്ങളുടെ മികവ്, പ്രമേയ വൈവിധ്യം, സാങ്കേതിക തികവ് എന്നിവയില്‍ ഊന്നിയായിരിക്കും അവസാനവട്ട ചര്‍ച്ചകള്‍ നടക്കുക.
ബ്ലെസിയുടെ ആട് ജീവിതം, ജിയോ ബേബിയുടെ കാതല്‍, ജൂഡ് ആന്തണി ജോസഫിന്റെ 2018,ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് എന്നീ സിനിമകളില്‍ ഏതെങ്കിലും ഇത്തവണ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടുമോ? അതോ റിലീസ് ചെയ്യാത്ത മറ്റേതെങ്കിലും മികച്ച ചിത്രത്തിന് ആയിരിക്കുമോ പുരസ്‌കാര ഭാഗ്യം. വൈകാതെ നമുക്ക് അറിയാം. ആദ്യ റൗണ്ടില്‍ പ്രാഥമിക ജൂറികള്‍ തഴഞ്ഞ ചിത്രങ്ങളില്‍ ചിലത് അന്തിമ ജൂറി വീണ്ടും കണ്ടു എന്നാണ് സൂചന. അന്തിമ ജൂറി മികച്ചതെന്നു കണ്ടെത്തുന്ന പത്തോളം സിനിമകള്‍ക്കാണ് സാധാരണ പ്രധാന അവാര്‍ഡുകള്‍ എല്ലാം ലഭിക്കുക.
ആട് ജീവിതം, കാതല്‍, 2018, ഉള്ളൊഴുക്ക് എന്നിവ രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍ ആണ്. ആട് ജീവിതത്തില്‍ നജീബിന്റെ വേഷമിട്ട പൃഥ്വിരാജും കാതലില്‍ മാത്യുവും കണ്ണൂര്‍ സ്‌ക്വാഡില്‍ പൊലീസ് ഓഫിസര്‍ ജോര്‍ജും ആയി വേഷമിട്ട മമ്മൂട്ടിയും മികച്ച നടനുള്ള പുരസ്‌കാരം നേടുമോ എന്ന് ആരാധകര്‍ ഉറ്റു നോക്കുന്നു. കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്ക് ആയിരുന്നു. ചിത്രം നന്‍പകല്‍ നേരത്ത് മയക്കം.
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഈ പുരസ്‌കാരം അദ്ദേഹത്തെ തേടി എത്തുമോ എന്ന് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഉള്ളൊഴുക്കില്‍ പാര്‍വതി, ഉര്‍വശി എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്റെ ശ്രദ്ധേയ സിനിമകളും മത്സരിക്കുന്നുണ്ട്, മത്സരത്തിനുള്ള 160 ചിത്രങ്ങളില്‍ ഭൂരിപക്ഷവും റിലീസ് ചെയ്തിട്ടില്ല. മികച്ച ചില ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍ ഉണ്ട്. മികച്ച ചില അഭിനയ മുഹൂര്‍ത്തങ്ങളും പ്രകടനങ്ങളും കലാ, സാങ്കേതിക രംഗത്തെ മികച്ച സംഭാവനകളും ഇത്തരം ചിത്രങ്ങളില്‍ ഉണ്ട്. ഇവയ്ക്ക് അവാര്‍ഡുകള്‍ ലഭിക്കാം.