Friday, March 29, 2024

HomeCinemaമദര്‍ തെരേസ അവാര്‍ഡ് സീമ ജി. നായര്‍ക്ക് ചൊവ്വാഴ്ച സമ്മാനിക്കും

മദര്‍ തെരേസ അവാര്‍ഡ് സീമ ജി. നായര്‍ക്ക് ചൊവ്വാഴ്ച സമ്മാനിക്കും

spot_img
spot_img

തിരുവനന്തപുരം: സാമൂഹിക ക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്‍ക്കുള്ള കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ “കല’യുടെ പ്രഥമ മദര്‍ തെരേസ പുരസ്കാരം സിനിമാ- സീരിയല്‍ താരം സീമ ജി. നായര്‍ക്ക് സമ്മാനിക്കും. 2021 സെപ്റ്റംബര്‍ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് നല്‍കും. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മദര്‍ തെരേസാ അവാര്‍ഡ്.

കേരളത്തിലെ ജീവകാരുണ്യ -സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മഹനീയ മാതൃകകള്‍ സൃഷ്ടിക്കുന്ന വനിതകള്‍ക്കാണ് മദര്‍ തെരേസ അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (കല) രക്ഷാധികാരിയും ദീപികയുടെ മുന്‍ മാനേജിംഗ് ഡയറക്ടറുമായ അമേരിക്കന്‍ മലയാളി സുനില്‍ ജോസഫ് കൂഴാംപാല (ന്യൂയോര്ക്ക്), കലയുടെ ട്രസ്റ്റിയും വനിതാ കമ്മീഷന്‍ അംഗവുമായ ഇ.എം. രാധ, കല മാനേജിംഗ് ട്രസ്റ്റി ലാലു ജോസഫ് എന്നിവര്‍ അറിയിച്ചു.

നടി ശരണ്യയുടെ ജീവന്‍ രക്ഷിക്കാന്‍ സീമ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയെങ്കിലും, സീമയുടെ കാരുണ്യത്തിന്റേയും കരുതലിന്റേയും കൈപ്പിടിയില്‍ നിന്നു വഴുതി ശരണ്യ വിടപറഞ്ഞത് നാല്‍പ്പിയൊന്ന് ദിവസം തികയുന്ന നാളിലാണ് സീമയ്ക്ക് അവാര്‍ഡ് സമ്മാനിക്കപ്പെടുക. ഇത് തികച്ചും ആകസ്മികമാണ്.

സിനിമാ- സീരിയല്‍ രംഗത്തെ അഭിനയ മികവിനു പുറമെ ആയിരത്തിലധികം വേദികളില്‍ നാടകാഭിനയം കാഴ്ചവെച്ചിട്ടുള്ള പ്രതിഭ കൂടിയാണ് സീമ ജി. നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന അമച്വര്‍ നാടക, ടെലിവിഷന്‍ അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

സീമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ്, ദുഖിതരും ദുര്‍ബലരുമായ സഹജീവികള്‍ക്ക് മാതൃവാത്സല്യത്തോടെ തണലൊരുക്കിയ മദര്‍ തെരേസയുടെ നാമത്തിലുള്ള അവാര്‍ഡ് സീമയ്ക്ക് നല്‍കുന്നത്. കലയുടെ ട്രസ്റ്റികളായ അഭിരാം കൃഷ്ണന്‍, സുഭാഷ് അഞ്ചല്‍, ബിജു പ്രവീണ്‍ (എസ്.എല്‍ പ്രവീണ്‍കുമാര്‍) എന്നിവര്‍ രാജ്ഭവനിലെ ചടങ്ങില്‍ പങ്കെടുക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments