Friday, March 29, 2024

HomeCinema32 വര്‍ഷത്തിന് ശേഷം കശ്മീരില്‍ തിയേറ്റര്‍ തുറക്കുന്നു

32 വര്‍ഷത്തിന് ശേഷം കശ്മീരില്‍ തിയേറ്റര്‍ തുറക്കുന്നു

spot_img
spot_img

കശ്മീര്‍: മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കശ്മീര്‍ താഴ്‌വരയില്‍ ബിഗ് സ്ക്രീനില്‍ സിനിമ ആസ്വദിക്കാനുള്ള അവസരം വീണ്ടും ഒരുങ്ങുന്നു. ശ്രീനഗറിലെ ആദ്യ മള്‍ട്ടിപ്ലെക്സ് തിയേറ്റര്‍ ഈ മാസം തുറക്കും.

മൂന്ന് പ്രദര്‍ശനശാലകളിലായി 520 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ശിവ്പോരയിലുള്ളത്.

1990 കളുടെ തുടക്കത്തില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് കശ്മീരിലെ തിയേറ്ററുകള്‍ അടച്ചത്. 1980-കളില്‍ താഴ്‌വരയില്‍ 15 തിയേറ്ററുകളാണുണ്ടായിരുന്നത്. പിന്നിട് എല്ലാം അടച്ചുപൂട്ടി. അവയില്‍ ചിലത് സുരക്ഷാ സേനയുടെ ക്യാമ്ബുകളാക്കി മാറ്റി. മറ്റുള്ളവ ഹോട്ടലുകളും ആശുപത്രികളുമാക്കി മാറ്റുകയായിരുന്നു .

1999 ല്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ സര്‍ക്കാര്‍ തിയേറ്ററുകള്‍ വീണ്ടും തുറക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യ പ്രദര്‍ശനത്തിനിടെ ഭീകരാക്രമണമുണ്ടായിഒരാള്‍ മരിച്ചതോടെ വീണ്ടും അടക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments