Sunday, October 2, 2022

HomeCinemaരാത്രി ആയപ്പോള്‍ മോനിഷ അടുത്ത് വന്ന് നില്‍ക്കുന്നു, അന്ന് നന്നായി പേടിച്ചു: മണിയന്‍പിള്ള രാജു

രാത്രി ആയപ്പോള്‍ മോനിഷ അടുത്ത് വന്ന് നില്‍ക്കുന്നു, അന്ന് നന്നായി പേടിച്ചു: മണിയന്‍പിള്ള രാജു

spot_img
spot_img

നടി മോനിഷയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച്‌ നടന്‍ മണിയന്‍പിള്ള രാജു. മരണശേഷം ഒരിക്കല്‍ താന്‍ മോനിഷയെ സ്വപ്‌നത്തില്‍ കണ്ടുവെന്നും പിറ്റേ ദിവസം മിന്നാരത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ചെന്ന് ഈ കഥ പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ഞെട്ടി എന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

ഫ്ലവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിലാണ് താരം മോനിഷയെക്കുറിച്ച്‌ സംസാരിച്ചത്.

‘ജയരാജിന്റെ ഒരു പടത്തിലാണ് ഞങ്ങള്‍ അവസാനമായി ഒന്നിച്ചഭിനയിക്കുന്നത്. അന്നത്തെ ഷൂട്ടിങ്ങും, കമലദളം സിനിമയുടെ വിജയാഘോഷവും കഴിഞ്ഞ് അവര്‍ തിരിച്ച്‌ പോവുമ്ബോഴാണ് അപകടം ഉണ്ടാവുന്നത്. അക്കാലത്ത് ഹോട്ടലിലെ 504 എന്നൊരു റൂമിലാണ് താനും പ്രിയദര്‍ശനും താമസിച്ചിരുന്നത്. അങ്ങനെ ഒരിക്കല്‍ പോയപ്പോള്‍ 504 ല്‍ ആളുണ്ടെന്ന് പറഞ്ഞു, അങ്ങനെ 505 ല്‍ കിടന്നു’.

‘രാത്രി ആയപ്പോള്‍ മോനിഷ അടുത്ത് വന്ന് നില്‍ക്കുന്നു. ”ആ, ചേട്ടന്‍ കിടന്ന് ഉറങ്ങുകയാണോ ഷൂട്ടിങ്ങ് ഇല്ലേ പോവണ്ടേ,” എന്ന് ചോദിച്ചതു കേട്ട് താന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റു. ഉണര്‍ന്നപ്പോള്‍ അവിടെ ആരുമില്ല. അവിടെ അപ്പോള്‍ കറന്റും പോയെങ്കിലും പെട്ടെന്ന് തിരിച്ച്‌ വന്നു. പക്ഷേ താനാകെ വിയര്‍ത്ത് കുളിച്ചിരുന്നു. വെള്ള ടോപ്പില്‍ വലിയൊരു സൂര്യകാന്തി പൂവിന്റെ പടമുള്ള വസ്ത്രമാണ് അന്ന് മോനിഷ ധരിച്ചിരുന്നത്. അന്ന് താന്‍ നന്നായി പേടിച്ചിരുന്നു’.

‘പിറ്റേ ദിവസം മിന്നാരത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ചെന്ന് ഈ കഥ പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ഞെട്ടി.

കമലദളത്തിന്‍്റെ വിജയാഘോഷത്തിന് വന്ന മോനിഷ 505 മുറിയിലായിരുന്നു അന്ന് താമസിച്ചത്. അവര്‍ ആ പരിപാടിയില്‍ വെള്ള ടോപ്പില്‍ വലിയൊരു സൂര്യകാന്തി പൂവിന്റെ പടമുള്ള വസ്ത്രം ധരിച്ചാണ് വന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍, ആ പരിപാടിയോ അതിലെ മോനിഷയെ യോഞാന്‍ കണ്ടിരുന്നില്ല’ മണിയന്‍പിള്ള പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments