Friday, March 29, 2024

HomeCinemaഅവാര്‍ഡിനെ വിമര്‍ശിച്ചവര്‍ക്ക് നഞ്ചിയമ്മയുടെ മറുപടി

അവാര്‍ഡിനെ വിമര്‍ശിച്ചവര്‍ക്ക് നഞ്ചിയമ്മയുടെ മറുപടി

spot_img
spot_img

മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നഞ്ചിയമ്മ, അവാര്‍ഡിനു ശേഷം തനിക്കെതിരെ വന്ന വിമര്‍ശനങ്ങളില്‍ വിഷമമൊന്നുമില്ലെന്ന് വെളിപ്പെടുത്തുന്നു .

എന്റെ വീട്ടിലെ മകന്‍ എന്നോട് പറയുന്നതു പോലെയെ ഞാന്‍ അതിനെ കാണുന്നുള്ളുവെന്നും അവാര്‍ഡ് വിമര്‍ശനങ്ങളില്‍ ഒട്ടും സങ്കടമില്ല എന്നും നഞ്ചിയമ്മ കൈരളി ന്യൂസിനോട് പറഞ്ഞു.

അയ്യപ്പനും കോശിയിലെയും ആലാപനത്തിനാണ് നഞ്ചിയമ്മയെ മികച്ച ഗായികയായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ വിമര്‍ശനവുമായി സംഗീതജ്ഞന്‍ ലിനു ലാല്‍ രംഗത്തെത്തിയിരുന്നു. നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിച്ചു.

ഒരുമാസം സമയം കൊടുത്താല്‍ പോലും സാധാരണ ഒരു ഗാനം നഞ്ചമ്മയ്ക്ക് പാടാന്‍ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിച്ചു. ഇതേ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ നഞ്ചമ്മയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തിയിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments