Friday, March 29, 2024

HomeCinemaസമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന നഗ്നചിത്രം ഫോട്ടോഷോപ്പ് ചെയ്തതെന്ന് രണ്‍വീര്‍ സിങ്

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന നഗ്നചിത്രം ഫോട്ടോഷോപ്പ് ചെയ്തതെന്ന് രണ്‍വീര്‍ സിങ്

spot_img
spot_img

സമൂഹമാധ്യമങ്ങളില്‍ തന്റെതെന്ന തരത്തില്‍ പ്രചരിക്കുന്ന നഗ്നചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് നടന്‍ രണ്‍വീര്‍ സിങ്.
കേസിനാസ്പദമായി രണ്‍വീര്‍ സിങ് മുംബൈ പൊലീസിന് മൊഴി നല്‍കി. ചിത്രം ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്.


ഈ കഴിഞ്ഞ ജൂലൈയിലാണ് ന്യൂയോര്‍ക്ക് കേന്ദ്രമായ മാഗസിന് വേണ്ടി നടന്‍ ഫോട്ടോ ഷൂട്ട് നടത്തിയത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇടംപിടിച്ചതോടെ രണ്‍വീറിനെതിരെ പരാതി ഉയരുകയായിരുന്നു.

ഒരു സ്ത്രീയാണ് ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്ന് ചോദിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവര്‍ത്തി രം​ഗത്തെത്തിയിരുന്നു. എന്‍.ജി.ഒ ഭാരവാഹിയും, വനിതാ അഭിഭാഷകയുമാണ് രണ്‍വീര്‍ സിങിനെതിരെ പൊലീസില്‍ പരാതി നല്കിയത്.

കേസുമായി ബന്ധപ്പെട്ട് രണ്‍വീര്‍ ആഗസ്റ്റ് 29 ന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments