Thursday, March 28, 2024

HomeCinemaരാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ഓസ്കാര്‍ നേടുമോ : വെറൈറ്റിയുടെ സാധ്യത പട്ടികയില്‍ ഇടംനേടി ചിത്രം

രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ഓസ്കാര്‍ നേടുമോ : വെറൈറ്റിയുടെ സാധ്യത പട്ടികയില്‍ ഇടംനേടി ചിത്രം

spot_img
spot_img

രാജ്യാന്തര എന്റര്‍ടെയ്ന്‍മെന്റ് മാസിക- വെറൈറ്റിയുടെ ഓസ്കര്‍ സാധ്യത പട്ടികയില്‍ ഇടംനേടി രാജമൗലി ചിത്രം ആര്‍ആര്‍ആര്‍.

അഞ്ച് വിഭാഗത്തിലാണ് ചിത്രത്തിന് നോമിനേഷനും ഒരുപക്ഷേ അവാര്‍ഡും ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് വെറൈറ്റി പറയുന്നത്.

മികച്ച വിദേശ ചിത്രം, സംവിധായകന്‍, ഒറിജിനല്‍ സ്കോര്‍, ഒറിജിനല്‍ സ്ക്രീന്‍ പ്ലേ, മികച്ച നടന്‍ എന്നീ കാറ്റഗറികളിലെ നോമിനേഷനുകളില്‍ ആര്‍ആര്‍ആറിന് സാധ്യത കല്‍പിക്കുന്നുണ്ട്.

മികച്ച നടനുള്ള നോമിനേഷനില്‍ വെറൈറ്റി സാധ്യത പറയുന്നത് ജൂനിയര്‍ എന്‍ടിആറിനും രാം ചരണുമാണ്. ഇതോടെ ഇരുവരുടെയും ആരാധകര്‍ ആഘോഷം തുടങ്ങി കഴിഞ്ഞു. ഓസ്കറില്‍ ആരാകും നേട്ടം കൊയ്യുകയെന്ന ചര്‍ച്ചയും പോളുകളും സംഘടിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍.

ചിത്രം ബോക്സ്‌ഓഫിസില്‍ കോടികളാണ് നേടിയത്. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായാണ് ആര്‍ആര്‍ആര്‍ തിയറ്ററിലെത്തിയത്. 650 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്.

ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും പ്രധാനകഥാപാത്രത്തിലെത്തിയിരുന്നു.

അച്ഛന്‍ കെ.വി. വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments