Thursday, March 28, 2024

HomeCinemaസിനിമ ചിത്രീകരണത്തിനിടെ അപകടം; ഹോളിവുഡ് നടി കേറ്റ് വിന്‍സ്‌ലെറ്റ് ആശുപത്രിയില്‍

സിനിമ ചിത്രീകരണത്തിനിടെ അപകടം; ഹോളിവുഡ് നടി കേറ്റ് വിന്‍സ്‌ലെറ്റ് ആശുപത്രിയില്‍

spot_img
spot_img

ലോസ് ഏഞ്ചല്‍സ്: ഹോളിവുഡ് താരം കേറ്റ് വിന്‍സ്‌ലെറ്റിന് അപകടം. ക്രൊയേഷ്യയില്‍ സിനിമ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. ഹോളിവുഡ് റിപ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ചരിത്ര സിനിമ ‘ലീ’യുടെ ചിത്രീകരണത്തിനിടെ വഴുതിവീഴുകയായിരുന്നു. ഗുരുതരമായ പരിക്കുകളൊന്നുമില്ല എന്നും ഈ ആഴ്ച തന്നെ ചിത്രീകരണം പുനരാരംഭിക്കുമെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളെ അറിയിച്ചു.

രണ്ടാം ലോക മഹായുദ്ധത്തിലെ വോഗ് മാഗസിനിന്റെ ഫോട്ടോഗ്രാഫര്‍ ലീ മില്ലറുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ലീ മില്ലറായാണ് കേറ്റ് എത്തുന്നത്. എലന്‍ കുറാസ് ആണ് ചിത്രത്തിന്റെ സംവിധാനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments