Thursday, March 28, 2024

HomeCinema'ഛെല്ലോ ഷോ' ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രം

‘ഛെല്ലോ ഷോ’ ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രം

spot_img
spot_img

മുംബൈ: ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രം പ്രഖ്യാപിച്ചു. ഗുജറാത്തി സിനിമയായ ‘ഛെല്ലോ ഷോ’ ഓസ്കര്‍ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് ഛെല്ലോ ഷോ തിരഞ്ഞെടുക്കപ്പെട്ടത്. ‘അവസാനത്തെ സിനിമ പ്രദര്‍ശനം’ എന്നാണ് ‘ഛെല്ലോ ഷോ’ അര്‍ത്ഥമാക്കുന്നത്.

ഭവിന്‍ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെന്‍ റാവല്‍, പരേഷ് മേത്ത തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2021ല്‍ ട്രിബെക്ക ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന വല്ലഡോലിഡ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ സ്പൈക്ക് പുരസ്കാരം നേടിയ ചിത്രമാണ് ‘ഛെല്ലോ ഷോ’.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments