Tuesday, September 27, 2022

HomeCinemaഇപ്പോള്‍ അനുഭവിച്ചതിലും മോശമായതൊന്നും വരാന്‍ പോകുന്നില്ല: ഗൗരി ഖാന്‍

ഇപ്പോള്‍ അനുഭവിച്ചതിലും മോശമായതൊന്നും വരാന്‍ പോകുന്നില്ല: ഗൗരി ഖാന്‍

spot_img
spot_img

മുംബൈ: മുംബൈ ക്രൂയിസ് കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി ഗൗരി ഖാന്‍.

കേസുമായി ബന്ധപ്പെട്ട് ഖാന്‍ കുടുംബത്തില്‍ നിന്നും ആരും തന്നെ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ കോഫി വിത്ത് കരണ്‍ 7 എന്ന പരിപാടിയില്‍ മകന്റെ അറസ്റ്റിനെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് ഗൗരി ഖാന്‍. ബോളിവുഡ് താരങ്ങളുടെ ഭാര്യമാരായ ഭാവന പാണ്ഡെ, മഹീപ് കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് ഗൗരി ഖാന്‍ പരിപാടിയില്‍ പങ്കെടുത്തത്.

ഗൗരി ഖാന്റെ വാക്കുകള്‍ ഇങ്ങനെ;

‘നമ്മള്‍ ഇപ്പോള്‍ അനുഭവിച്ചതിനേക്കാള്‍ മോശമായതൊന്നും ഇനി വരാന്‍ പോകുന്നില്ല. എന്നാല്‍ നാമെല്ലാവരും ഒരു കുടുംബമാകുമ്ബോള്‍, ഞങ്ങള്‍ ഒരു വലിയ സ്പെയ്സിലാണ് ഇപ്പോള്‍ ഉള്ളതെന്ന് എനിക്ക് പറയാന്‍ കഴിയും. ഞങ്ങള്‍ സ്നേഹിക്കപ്പെടുന്നു. ഞങ്ങളുടെ എല്ലാ സുഹൃത്തുക്കളും, കൂടാതെ ഞങ്ങള്‍ക്ക് അറിയുകകൂടി ചെയ്യാത്ത ഒരുപാട് ആളുകള്‍ സന്ദേശങ്ങള്‍ അയക്കുന്നു. അവരാല്‍ സ്നേഹിക്കപ്പെടുന്നു. അതൊരു വലിയ അനുഗ്രഹമായി കരുതുന്നു. ഞങ്ങള്‍ക്കൊപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നത്. 26 ദിവസം ആര്യന്‍ ഖാന്‍ എന്‍സിബിയുടെ കസ്റ്റഡിയിലായിരുന്നു. ആര്യന്റെ പക്കല്‍ നിന്നും ലഹരി ഇടപാട് സംബന്ധിച്ച വാട്‌സാപ് ചാറ്റുകള്‍ കണ്ടെടുത്തതായും, കുറ്റസമ്മത മൊഴിയുണ്ടെന്നുമായിരുന്നു എന്‍സിബിയുടെ വാദം.

അതേസമയം, വാട്‌സാപ് ചാറ്റില്‍ നിന്നും ഗൂഢാലോചന സംബന്ധിച്ച്‌ ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും, മൊഴി അന്വേഷണ ആവശ്യത്തിന് ഉപയോഗിക്കാമെന്നും, കുറ്റക്കാരനെന്ന് ആരോപിക്കാന്‍ അത് ആയുധമാക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്ന് 26 ദിവസത്തെ കസ്റ്റഡിക്ക് ശേഷം ഒക്ടോബര്‍ 30ന് ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments