Saturday, April 20, 2024

HomeCinemaനടന്‍ ശ്രീനാഥ് ഭാസിക്ക് സ്റ്റേഷന്‍ ജാമ്യം

നടന്‍ ശ്രീനാഥ് ഭാസിക്ക് സ്റ്റേഷന്‍ ജാമ്യം

spot_img
spot_img

ഓണ്‍ചാനലിലെ അവതാരകയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീനാഥ് ഭാസിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. ഇന്ന് ഉച്ചയോടെ മരട് പൊലീസ് സ്റ്റേഷനിലെത്തിയ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ്് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനെ പിന്നാലെയാണ് സ്റ്റേഷന്‍ ജാമ്യം നല്‍കിയത്.

ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍) 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് കൊച്ചി മരട് പൊലീസ് രേഖപ്പെടുത്തിയത്. മൂന്നര മണിക്കൂറോളമാണ് നടനെ ചോദ്യം ചെയ്തത്. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

സ്ത്രീത്വത്തെ അപമാനിക്കല്‍(ഐപിസി 509) ലൈംഗിക ചുവയോടെ സംസാരിക്കല്‍( ഐപിസി 354എ) പൊതുസ്ഥലത്ത് അസഭ്യം പറയല്‍ ( ഐപിസി 294 എ) എന്നി മൂന്ന് വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments