Sunday, September 24, 2023

HomeCinemaഷാരൂഖിൻ്റെ ജവാൻ നാളെ തീയേറ്ററുകളിലേക്ക്

ഷാരൂഖിൻ്റെ ജവാൻ നാളെ തീയേറ്ററുകളിലേക്ക്

spot_img
spot_img

അറ്റ്‌ലി-ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ നാളെ തീയേറ്ററുകളിലേക്ക്. റെക്കോര്‍ഡ് അഡ്വാൻസ് ബുക്കിങ്ങുമായാണ് ജവാൻ പ്രദര്‍ശനത്തിനെത്തുന്നത്.

രാവിലെ 6 മുതലാണ് ഷോ ആരംഭിക്കുക

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ലോകമെമ്ബാടും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ 4500 ഓളം തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ആദ്യ ദിവസം തന്നെ ജവാന്‍ 100 കോടി കടക്കുമെന്ന വിലയിരുത്തലിലാണ് ട്രേഡ് അനലിസ്റ്റുകള്‍.

വിദേശത്ത് നിന്ന് 40 കോടിയും ഇന്ത്യയില്‍ നിന്ന് 60 കോടിയും ആദ്യ ദിവസം തന്നെ ചിത്രത്തിന് നേടാന്‍ സാധിക്കുമെന്ന് സിനിമാ നിര്‍മ്മാതാവും ട്രേഡ് എക്‌സ്‌പേര്‍ട്ടുമായ ഗിരീഷ് ജോഹര്‍ പറയുന്നു. റിലീസിന് ശേഷം പ്രേക്ഷക പ്രതികരണം അനുസരിച്ച്‌ സിനിമയ്ക്കായി കൂടുതല്‍ ഷോകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്.

സംവിധായകൻ അറ്റ്ലിയുടെ ആദ്യ ഹിന്ദി ചിത്രം എന്ന പ്രത്യേകതയും ജവാനുണ്ട്. ഷാരൂഖിൻ്റെ ഉടനസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ൻമെന്റിന്റെ ബാനറില്‍ ഭാര്യ ഗൗരി ഖാനാണ് ജവാൻ നിര്‍മ്മിക്കുന്നത്. പ്രിയാമണി, സന്യ മല്‍ഹോത്ര എന്നിവരാണ് മറ്റ് താരങ്ങള്‍. അതിഥി വേഷത്തില്‍ ദീപിക പദുക്കോണും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments