Sunday, July 14, 2024

HomeCinemaമോഹന്‍ലാലിന്റെ 'ആറാട്ട്' 2022 ഫെബ്രുവരി 10ന് തീയേറ്ററുകളിലെത്തും

മോഹന്‍ലാലിന്റെ ‘ആറാട്ട്’ 2022 ഫെബ്രുവരി 10ന് തീയേറ്ററുകളിലെത്തും

spot_img
spot_img

കൊച്ചി: മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം ‘ആറാട്ട്’ ഫെബ്രുവരി 10ന് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.

‘ആറാട്ട്’ ഒരു ആക്ഷന്‍ കോമഡി എന്റര്‍ടെയിനറായിരിക്കുമെന്നാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ നേരത്തെ അറിയിച്ചിരുന്നത്. 2255 നമ്പരുള്ള കറുത്ത ബെന്‍സ് കാറില്‍ മോഹന്‍ലാല്‍ വന്നിറങ്ങുന്ന സ്‌നീക്ക് പീക്കും പോസ്‌റ്റെറും സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങായിരുന്നു.

ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments