Sunday, July 14, 2024

HomeCinemaലാല്‍ ചിത്രം മരയ്ക്കാറിന്റെ റിലീസ്; ആന്റണി പെരുമ്പാവൂര്‍ ഫിയോക്കില്‍ നിന്നും രാജിവെച്ചു

ലാല്‍ ചിത്രം മരയ്ക്കാറിന്റെ റിലീസ്; ആന്റണി പെരുമ്പാവൂര്‍ ഫിയോക്കില്‍ നിന്നും രാജിവെച്ചു

spot_img
spot_img

കൊച്ചി: തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചു. രാജിക്കത്ത് സംഘടനാ അദ്ധ്യക്ഷനായ ദിലീപിന് കൈമാറി. പുതിയ മോഹന്‍ലാല്‍ ചിത്രം മരയ്ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് രാജി. ഫിയോക്ക് വൈസ് ചെയര്‍മാനാണ് ആന്റണി പെരുമ്പാവൂര്‍.

ഉച്ചയ്ക്ക് ചേര്‍ന്ന ഫിയോക്കിന്റെ യോഗത്തിലാണ് ആന്റണി പെരുമ്പാവൂര്‍ രാജിക്കത്ത് കൈമാറിയത്. മരയ്ക്കാര്‍ സിനിമ ഒ.ടി.ടി റിലീസിന് നല്‍കരുതെന്ന കാര്യം തന്നോട് ആരും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സംഘടനയില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്നും, താന്‍ രാജിവയ്ക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്. രാജിക്കത്ത് യോഗത്തില്‍ ദിലീപ് മറ്റ് അംഗങ്ങള്‍ക്ക് മുന്‍പാകെ വായിച്ചു.

കഴിഞ്ഞ ദിവസങ്ങളിലും തിയറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫിയോക് യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഈ യോഗങ്ങളിലൊന്നും തന്നെ ആന്റണി പെരുമ്പാവൂര്‍ പങ്കെടുത്തിരുന്നില്ല. ഇതോടെ തന്നെ അദ്ദേഹം ഫിയോക് വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു.

മരയ്ക്കാര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നിബന്ധനകളാണ് ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവെച്ചിരുന്നത്.

മരയ്ക്കാര്‍ തീയേറ്ററില്‍ റിലീസ് ചെയ്യണമെങ്കില്‍ 50 കോടി രൂപ അഡ്വാന്‍സ് നല്‍കണമെന്നാണ് നേരത്തെ ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ തനിക്ക് മിനിമം ഗ്യാരണ്ടി നല്‍കണമെന്നും നിര്‍മാതാവ് ഫിലിം ചേംബറിനെ അറിയിച്ചിരുന്നു. അതേസമയം നഷ്ടം വന്നാല്‍ ആ പണം തിരികെ നല്‍കില്ല. എന്നാല്‍ ലാഭവിഹിതം നല്‍കണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 10 കോടി രൂപ നല്‍കാമെന്ന് തീയേറ്ററുകളുടെ സംഘടന അറിയിച്ചത്. കൂടാതെ എല്ലാ തീയേറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മരയ്ക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന ദിവസം മറ്റ് സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നും തീയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി.

ഈ പ്രതിസന്ധി ഘട്ടത്തില്‍ 50 കോടി രൂപ അഡ്വാന്‍സ് തുക നല്‍കാനാവില്ലെന്ന നിലപാടിലാണ് തീയേറ്റര്‍ ഉടമകള്‍. എന്നാല്‍ ഇതിനിടെ, ചിത്രം ഒടിടിക്ക് നല്‍കാനുള്ള ചര്‍ച്ച നടത്തുന്നുണ്ട്. ആമസോണ്‍ െ്രെപമുമായിട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത്. തിയേറ്ററില്‍ ഒടിടിയിലും ഒരുമിച്ച് റിലീസ് ചെയ്യുന്ന ഹൈബ്രിഡ് രീതി മരയ്ക്കാറിന് ഉണ്ടാവില്ലെന്ന് നേരത്തെ ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു.

അതോടൊപ്പം സിനിമ തീയേറ്ററുകളില്‍ 25 ദിവസമെങ്കിലും പ്രദര്‍ശിപ്പിക്കുമെന്ന മിനിമം ഗ്യാരന്റി നല്‍കണം. ഒരോ തീയേറ്ററില്‍ നിന്നും 25 ലക്ഷം നല്‍കണം. നഷ്ടം വന്നാല്‍ ആ പണം തിരികെ നല്‍കില്ല. ലാഭം വന്നാല്‍ ലാഭ വിഹിതം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവെച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments