Thursday, March 28, 2024

HomeCinemaവാടക ഗര്‍ഭധാരണം: നയന്‍താര- വിഘ്നേഷ് ദമ്ബതികള്‍ക്കെതിരെ അന്വേഷണം

വാടക ഗര്‍ഭധാരണം: നയന്‍താര- വിഘ്നേഷ് ദമ്ബതികള്‍ക്കെതിരെ അന്വേഷണം

spot_img
spot_img

വാടക ഗര്‍ഭധാരണത്തിലൂടെ നയന്‍താര- വിഘ്‌നേഷ് ശിവന്‍ ദമ്ബതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചതില്‍ അന്വേഷണത്തിനൊരുങ്ങി തമിഴ്നാട് ആരോഗ്യ വകുപ്പ്.

രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ മറികടന്നാണോ ഗര്‍ഭധാരണം നടത്തിയതെന്നാണ് അന്വേഷിക്കുക. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനുശേഷവും കുട്ടികളില്ലാതിരുന്നാല്‍ മാത്രമേ വാടക ഗര്‍ഭധാരണത്തിന് ഇന്ത്യയില്‍ അനുമതിയുള്ളൂ.

21മുതല്‍ 36 വയസ്സ് വരെ പ്രായമുള്ള വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവിന്റെ അറിവോടെ മാത്രമേ അണ്ഡം ദാനം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഈ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ എങ്ങനെ വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ വാടക ഗര്‍ഭധാരണം സാധ്യമായി എന്നതാണ് അന്വേഷിക്കുക .

വാടക ഗര്‍ഭധാരണത്തിന്റെ നിയമസാധുത പരിശോധിക്കാന്‍ നയന്‍താരയോട് തമിഴ്‌നാട് മെഡിക്കല്‍കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമലംഘനം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി എം സുബ്രഹ്‌മണ്യന്‍ ചെന്നൈയില്‍ പറഞ്ഞു.

കഴിഞ്ഞ ജൂണിലാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ഇന്നലെ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് മാതാപിതാക്കളായെന്ന വാര്‍ത്ത വിഘ്‌നേഷ് ശിവന്‍ അറിയിച്ചത് .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments