മുംബൈ: പാസ്വേഡ് പങ്കിടലിനു നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി നെറ്റ്ഫ്ളിക്സ്. പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടാക്കാന്‍ സാധിച്ചില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലോഗിന്‍ വിവരങ്ങള്‍ കൈമാറുന്ന ഉപയോക്താവില്‍നിന്ന് അധിക തുക ഈടാക്കാന്‍ തീരുമാനിച്ചത്.
അടുത്ത വര്‍ഷം മുതല്‍ നിയന്ത്രണം നിലവില്‍ വരുമെന്നാണ് സൂചന. ഒ.ടി.ടി. പ്ലാറ്റ്ഫോമിന്റെ പാസ്വേഡ് അടുപ്പമുള്ളവര്‍ക്ക് കൈമാറുന്നത് പതിവാണ്.
പാസ്വേഡ് മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതാണ് വളര്‍ച്ച മന്ദഗതിയിലാവാന്‍ കാരണമെന്നാണ് നെറ്റ്ഫ്ളിക്സിന്റെ വിലയിരുത്തല്‍.