Thursday, December 1, 2022

HomeCinemaവാടക ഗര്‍ഭപാത്രം: നയന്‍-വിഘ്നേഷ് ദമ്പതികള്‍ നിയമം ലംഘിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

വാടക ഗര്‍ഭപാത്രം: നയന്‍-വിഘ്നേഷ് ദമ്പതികള്‍ നിയമം ലംഘിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

spot_img
spot_img

നയന്‍താരയും വിഘ്‌നേഷ് ശിവനും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളെ സ്വീകരിച്ച സന്തോഷ വാര്‍ത്ത ഒക്ടോബര്‍ 9 ന് സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ചിരുന്നു.

അവരുടെ പ്രഖ്യാപനം വാടക ഗര്‍ഭധാരണ നിയമ ലംഘനങ്ങളെക്കുറിച്ചുള്ള ഒരു തര്‍ക്കത്തിന് തുടക്കമിട്ടു. അതിനാല്‍ നിയമലംഘനം പരിശോധിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

നടി നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വാടക ഗര്‍ഭധാരണ പ്രശ്‌നം അന്വേഷിക്കാന്‍ തമിഴ്‌നാട് ആരോഗ്യ മന്ത്രാലയം ഒരു സമിതിയെ നിയോഗിച്ചു. വാടക ഗര്‍ഭധാരണം നിയമപരമാണോ എന്നും എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടോ എന്നും കണ്ടെത്താന്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍ നേരത്തെ പറഞ്ഞിരുന്നു.

രണ്ട് പീഡിയാട്രിക് ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതി ഇന്ന് ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നടി നയന്‍താരയും വിഘ്‌നേഷ് ശിവനും 2016 മാര്‍ച്ച്‌ 11 ന് നിയമപരമായി വിവാഹിതരായി എന്ന് വ്യക്തമാക്കുന്ന വിശദമായ പ്രസ്താവന പുറത്തിറക്കി. വാടക ഗര്‍ഭധാരണത്തിന് നല്‍കുന്ന എല്ലാ നടപടിക്രമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അവര്‍ പാലിച്ചിരുന്നു.

നയന്‍താരയും വിഘ്‌നേഷ് ശിവനും അടുത്തിടെ 2022 ജൂണ്‍ 9-ന് നടന്ന ഒരു ഗംഭീര ചടങ്ങില്‍ വിവാഹിതരായി. ഒക്ടോബര്‍ 9-ന് ദമ്ബതികള്‍ തങ്ങളുടെ ഇരട്ടക്കുട്ടികളുടെ വരവ് പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ ദമ്ബതികള്‍ക്ക് എങ്ങനെ വാടക ഗര്‍ഭപാത്രം ലഭിച്ചു എന്നതിനെച്ചൊല്ലി നിരവധി വിവാദങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു.

അന്വേഷണ കമ്മീഷനുവേണ്ട ആവശ്യമായ എല്ലാ രേഖകളും ദമ്ബതികള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഐസിഎംആര്‍ നിയമങ്ങള്‍ക്കനുസൃതമായി എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചിട്ടുണ്ടെന്നും അന്വേഷണ സമിതി റിപ്പോര്‍ട്ട് പറയുന്നു. വാടക മാതാവ് വിവാഹിതയായ ഒരു കുട്ടിയുള്ള സ്ത്രീയാണ്, ഇത് വാടക ഗര്‍ഭധാരണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമാണ്.

2020 ഓഗസ്റ്റില്‍, ഭ്രൂണം രൂപീകരിച്ച്‌ ആശുപത്രിയില്‍ സൂക്ഷിച്ചു. 2012 നവംബറില്‍, വാടക അമ്മയുമായി ആവശ്യമായ രേഖകളില്‍ ഒപ്പുവച്ചു. അതിനിടെ, 2022 മാര്‍ച്ചില്‍ വാടക അമ്മയ്ക്കുള്ളില്‍ ഭ്രൂണം നട്ടുപിടിപ്പിക്കുകയും അവര്‍ സിസേറിയനിലൂടെ ഇരട്ട ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌, ദമ്ബതികള്‍ക്ക് നല്‍കിയ ചികിത്സയുടെയും വാടക അമ്മയുടെ ആരോഗ്യനിലയുടെയും കൃത്യമായ രേഖകള്‍ ആശുപത്രിയില്‍ സൂക്ഷിക്കണമെന്ന് അന്വേഷണ സംഘം അറിയിച്ചു . എന്നാല്‍ ഇത് സംബന്ധിച്ച രേഖകള്‍ ആശുപത്രിയില്‍ കൃത്യമായി സൂക്ഷിച്ചിരുന്നില്ല.

അതിനാല്‍ സ്വകാര്യ ആശുപത്രി മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതിന്റെ കാരണം ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിട്ടുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments