6.5 ലക്ഷം രൂപ കൈക്കൂലിയായി നല്‍കിയെന്ന നടൻ വിശാലിന്റെ ആരോപണത്തില്‍ സെൻട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് എതിരെ സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കേസെടുത്തു.
മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെൻസര്‍ സര്‍ട്ടിഫിക്കറ്റ് അംഗങ്ങള്‍ കൈക്കൂലിയായി 6.5 ലക്ഷം രൂപയാണ് വാങ്ങിച്ചെടുത്തത്. മുംബൈയിലെ സിബിഎഫ്‌സിയില്‍ നിന്ന് ആവശ്യമായ സെൻസര്‍ സര്‍ട്ടിഫിക്കറ്റ് നേടാനും ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം നേരിടുന്നത്.
പ്രതികളുമായും മറ്റുള്ളവരുമായും ബന്ധമുള്ള മുംബൈയിലെ നാല് സ്ഥലങ്ങളില്‍ ഏജൻസി പരിശോധന നടത്തി. ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ ഏതാനും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തുവെന്നാണ് വിവരം. മുംബൈയിലെ സിബിഎഫ്‌സി ഓഫീസില്‍ നടന്ന സംഭവം ഞങ്ങളെ ഞെട്ടിച്ചുവെന്നും അഭിനയ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ കൈക്കൂലി നല്‍കേണ്ടി വന്നതെന്നും നടൻ വിശാല്‍ വ്യക്തമാക്കിയിരുന്നു