ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ തിങ്കളാഴ്ച രാത്രിയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍, ആശുപത്രിയുടെയോ കുടുംബത്തിന്റെയോ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.
76 കാരനായ നടന്‍ രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലായിരുന്നു. സംവിധായകന്‍ ജ്ഞാനവേല്‍ രാജയുടെ വേട്ടയാനും, ലോകേഷ് കനകരാജിന്റെ കൂലിയുമാണ് ചിത്രങ്ങള്‍. ഒക്ടോബര്‍ 10 നാണ് വേട്ടയാന്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. പത്തുവര്‍ഷം മുമ്പ് സൂപ്പര്‍താരം സിംഗപ്പൂരില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.