ന്യൂ ജേഴ്‌സി: വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ ശ്രീ പി. സി മാത്യു ചെയർമാനായും ശ്രീ സുധീർ നമ്പ്യാർ ജനറൽ സെക്രെട്ടറിയുമായിരുന്ന സമയത്തു ചിത്രീകരിച്ച ദി സ്റ്റാല്ലിയൻ എന്ന ഷോർട്ട് ഫിലിം ഇന്റർനാഷണൽ ഫെസ്റ്റിവൽ അവാർഡ് കരസ്ഥമാക്കി. ഡ്രഗ് അഡിക്ഷൻ ഒരു വലിയ വിനയായികൊണ്ടൊരിക്കുന്ന ഈ കാലയളവിൽ അഡിക്ഷനെതിരെ ബോധ വൽക്കരണ വിജ്ഞാനം നൽകുന്ന ഷോർട്ട് ഫിലിമിൽ ഏറ്റവും നല്ല ഡയറക്ഷനാണ് അവാർഡ്.
പ്രൊഫസർ കെ പി മാത്യു സ്ക്രിപ്റ്റ് എഴുതിയ ദി സ്റ്റാലിൻ ബി എസ രതീഷ്, ദീപു തമ്പാൻ എന്നിവർ ചേർന്നാണ് ഡയറക്റ്റ് ചെയ്തത്.
പ്രൊഡക്ഷൻ: ടി കെ വിജയൻ, പി, സി. മാത്യു, സുധിർ നമ്പ്യാർ, എലിസബത്ത് മാമൻ, തോമസ് ചെല്ലേത്. ജോണി കുരുവിള, വര്ഗീസ് കയ്യാലക്കകം, ഡി എഫ് ഡബ്ല്യൂ പ്രൊവിൻസ് മുതലായവർ ആണ്.
മനുഷ്യ രാശിയെ സ്പർശിക്കുന്ന കഥയിലൂടെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷ്യ വശങ്ങൾ കൊണ്ട് തകരുന്ന ഒരു നല്കുടുംബത്തിന്റൺ കഥയാണ് സ്റ്റാലിയനിലൂടെ വരച്ചു കാട്ടുന്നത്.
അവാർഡ് ലഭിച്ചതിൽ തങ്ങൾ അതീവ സന്തുഷ്ടരാണെന്ന് പി സി യും സുധീറും പ്രതികരിച്ചു. ഇത്തരം ചെറിയ പദ്ധതികൾ നടപ്പാക്കുക വഴി അഡിക്ഷൻ എന്നേക്കുമായി ഉപേക്ഷയ്ക്കുവാൻ കഴിയുമെന്നു എൽദോ
പീറ്റർ പറഞ്ഞു.
ഷോർട് ഫിലിം കാണാൻ താല്പര്യം ഉള്ളവർ യു ട്യൂബ് ലിങ്ക് ഉപയോഗിക്കാം.
Click the link to watch.
https://youtu.be/Sq3drCw1gyE