Monday, November 28, 2022

HomeCinemaഅംബേദ്കറുടെ ജീവിതം ഹോളിവുഡ് സിനിമയാകുന്നു; എവാ ഡുവെര്‍നെ സംവിധായിക

അംബേദ്കറുടെ ജീവിതം ഹോളിവുഡ് സിനിമയാകുന്നു; എവാ ഡുവെര്‍നെ സംവിധായിക

spot_img
spot_img

ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയും നിയമ മന്ത്രിയുമായിരുന്ന ഡോ. ഭീംറാവു അംബേദ്‌കറിന്‍റെ ജീവിതം ഹോളിവുഡ് സിനിമയാകുന്നു.

അംബേദ്ക്കറൈറ്റ് മാധ്യമമായ ‘റൗണ്ട് ടേബിള്‍ ഇന്ത്യ’യാണ് സിനിമയൊരുങ്ങുന്ന കാര്യം അറിയിച്ചത്. സിനിമയില്‍ അംബേദ്കറുടെ വേഷം അഭിനയിക്കാന്‍ യോജ്യരായ ആളുകളെ തേടി കാസ്റ്റിങ് കാള്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഇരുപതിനും മുപ്പതിനും മധ്യേ പ്രായമുള്ള പുരുഷനെയാണ് അണിയറ പ്രവര്‍ത്തകര്‍ അന്വേഷിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി അംബേദ്കറുടെ 24നും 40നും മധ്യേയുള്ള ജീവിത കാലഘട്ടമായിരിക്കും വെള്ളിത്തിരയിലെത്തിക്കേണ്ടത്. ജാതി, വര്‍ഗ്ഗ, വംശം കേന്ദ്രീകരിച്ച്‌ അമേരിക്കയില്‍ അംബേദ്കര്‍ നടത്തിയ പഠനങ്ങളും തുടര്‍ന്ന് ഭരണഘടന നിര്‍മിക്കുന്നതിലേക്ക് എത്തിചേരുന്നതുമെല്ലാം സിനിമയുടെ പ്രമേയത്തില്‍ ഉള്‍പ്പെടുമെന്നാണ് പുറത്തുവന്ന കാസ്റ്റിങ് കാള്‍ കുറിപ്പ് നല്‍കുന്ന സൂചന.

അംബേദ്കര്‍ സമുദായത്തില്‍ നിന്നും വരുന്ന അഭിനേതാക്കള്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നും കാസ്റ്റിങ് ഏജന്‍സി വ്യക്തമാക്കുന്നു. ഒമ്ബത് വയസ്സ് പ്രായമുള്ള കുട്ടിയെയും സിനിമക്കായി അന്വേഷിക്കുന്നുണ്ട്. ഈ വരുന്ന ഡിസംബറില്‍ അഭിനേതാക്കള്‍ ലഭ്യമായിരിക്കണമെന്നും കുറിപ്പ് അറിയിക്കുന്നു. അഭിനയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ ഫോട്ടോ, റെസ്യൂമി, അഡ്രസ് എന്നിവയടക്കം castingopencalls@gmail.com എന്ന മെയിലിലേക്ക് അയക്കാനും ആവശ്യപ്പെടുന്നുണ്ട്.

സെല്‍മ, 13 എന്നീ ചിത്രങ്ങള്‍ ഒരുക്കിയ എവാ ഡുവെര്‍നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments