Thursday, December 1, 2022

HomeCinemaഷാരൂഖ് ഖാനെ മുംബൈ എയര്‍പോര്‍ട്ടില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു

ഷാരൂഖ് ഖാനെ മുംബൈ എയര്‍പോര്‍ട്ടില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു

spot_img
spot_img

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ മുംബൈ എയര്‍പോര്‍ട്ടില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. കസ്റ്റംസ് ആണ് താരത്തെ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ തടഞ്ഞുനിര്‍ത്തിയത്.

ഷാരൂഖിന്റേയും ഒപ്പമുണ്ടായിരുന്നവരുടേയും ബാഗേജുകളില്‍ ആഡംബര വാച്ചുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഡ്യൂട്ടി ഇനത്തില്‍ 6.83 ലക്ഷം രൂപ അടപ്പിച്ച ശേഷമാണ് ഇവരെ പറഞ്ഞുവിട്ടത്.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുത്ത ശേഷം വെള്ളിയാഴ്ച രാത്രിയിലാണ് സ്വകാര്യ വിമാനത്തില്‍ താരം മുംബൈ വിമാനത്താവളത്തില്‍ എത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കസ്റ്റംസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖാനും അദ്ദേഹത്തിന്റെ മാനേജരും മണിക്കൂറുകള്‍ കഴിഞ്ഞ് പുറത്തിറങ്ങി.

എന്നാല്‍, സംഘത്തിലുണ്ടായിരുന്ന താരത്തിന്റെ ബോഡിഗാര്‍ഡിനെയും മറ്റു ചിലരേയും ശനിയാഴ്ച രാവിലെയാണ് വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കിറക്കിറങ്ങാന്‍ കസ്റ്റംസ് അനുമതി നല്‍കിയത്.

18 ലക്ഷം രൂപ വിലമതിക്കുന്ന ആറ് ആഡംബര വാച്ചുകള്‍ താരത്തിന്റെ ബാഗേജില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments