Saturday, December 3, 2022

HomeCinema'അവതാര്‍ ദി വേ ഓഫ് വാടര്‍' മലയാളം, ഹിന്ദി തുടങ്ങി 6 ഭാഷകളിലും

‘അവതാര്‍ ദി വേ ഓഫ് വാടര്‍’ മലയാളം, ഹിന്ദി തുടങ്ങി 6 ഭാഷകളിലും

spot_img
spot_img

ന്യൂഡെല്‍ഹി: സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാര്‍ 2’ ആറ് ഇന്‍ഡ്യന്‍ ഭാഷകളിലും കാണാം.

ഇന്‍ഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡിസംബര്‍ 16നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.

‘നമസ്‌തേ ഇന്‍ഡ്യ! ഞാന്‍ നിങ്ങളെ കാണുന്നു. നിങ്ങളുടെ വൈവിധ്യം എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്‍ഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ആറ് ഭാഷകളില്‍ അവതാര്‍ ദി വേ ഓഫ് വാടര്‍ നിങ്ങള്‍ അനുഭവിച്ചറിയുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ഡിസംബര്‍ 16ന് പന്‍ഡോറയിലേക്കുള്ള മടക്കം ആഘോഷിക്കാം’ -എന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ജോണ്‍ ലാന്‍ഡോ ട്വിറ്ററില്‍ കുറിച്ചത്.

ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2009 ലാണ് അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments